തിരുവനന്തപുരം: ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമുള്ള മതപ്രഭാഷകന്റെ ഉപദേശത്തിന് മറുപടിയുമായി പാട്ടുപാടി മറുപടിയുമായി ഗായിക.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സൈറ സലീം ആണ് മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിക്ക് മറുപടിയുമായി രംഗത്തെത്തിയത്. തെരുവില്‍ ചെണ്ടകൊട്ടി പാടിയത് കൊണ്ട് ലോകത്തിതുവരെ ആരെയും നല്ലവന്‍മാരാക്കാന്‍ പറ്റിയിട്ടില്ലെന്നും എന്നാല്‍ തന്റെ പ്രസംഗത്തിലൂടെ അന്യമതസ്ഥരായ ആളുകള്‍ വരെ നേര്‍വഴിയിലേക്ക് വന്നിട്ടുണ്ടെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുടെ വാദം.
സംഗീതവും നൃത്തവും ആളുകളെ നശിപ്പിക്കുന്നതാണെന്നും മുജാഹിദ് പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇസ്ലാം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തികെട്ട ഒരേര്‍പ്പാട് ഇല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് വിവിധകോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്‌ലാമിന് നൂറ്റാണ്ടുകളുടെ സംഗീത പാരമ്പര്യമുണ്ടെന്നും മുജാഹിദ് ബാലുശ്ശേരിക്ക് സംഗീതം ഇഷ്ടമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം വന്നിരുന്നു.
Also Read മുസ്‌ലീങ്ങള്‍ക്കും സംഗീതമുണ്ട്
ഇതിനിടെയാണ് മുജാഹിദ് ബാലുശ്ശേരിക്ക് ഗാനമാലപിച്ച ഡെഡിക്കേറ്റ് ചെയ്ത സൈറ സലീം രംഗത്തെത്തിയത്. “”മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട “ലെ ഞാന്‍” മിസ്റ്റര്‍ മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങള്‍ക്കിരിക്കട്ടെ ,വൈകിയതില്‍ സദയം ക്ഷമിക്കുമല്ലോ”” എന്ന മുഖവുരയോടെയുള്ള സൈറയുടെ പോസ്റ്റും പാട്ടും.
“എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്” എന്ന ഗാനമാണ് സൈറ ആലപിച്ചത്. സൈറയുടെ ഗാനവും മറുപടിയും ഇതിനോടകം വൈറാലായിരിക്കുകയാണ്.