മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദ്രസെവാഗും സഹീര്‍ഖാനും തയ്യാര്‍. ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്കൊപ്പം തന്നെ ഉമേഷ് യാദവും പരിഗണനയിലുണ്ട്.
മാര്‍ച്ച് 30 ന് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ട്വന്റി 20 മത്സരത്തില്‍ ഇവരെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിരുന്നില്ല. സെവാഗിന്റെ ടീമിലേക്കുള്ള മടങ്ങിവരവിലൂടെ പുറത്തിരിക്കേണ്ട താരം ആരായിരിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.
നൂറാം ഇന്റര്‍നാഷണല്‍ സെഞ്ച്വറി നേട്ടത്തിന്റെ മികവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീമില്‍ ഉണ്ടാകുമോ എന്ന കാര്യം അറിവായിട്ടില്ല. താരങ്ങളുടെ ഫിറ്റ്‌നെസ് കണക്കിലെടുത്തായിരിക്കും താരങ്ങളെ തീരുമാനിക്കുകയെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയംഗം സഞ്ജയ് ജഗ്ദലെ പറഞ്ഞു.