ലോകകപ്പില്‍ ഇന്ത്യ ‘ഭാരത്’ എന്ന പേരില്‍ കളത്തിലറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ് പറഞ്ഞിരുന്നു. ലോകകപ്പ് ജേഴ്സിയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്നാണ് താരം ബി.സി.സി.ഐയോടും ജയ് ഷായോടും ആവശ്യപ്പെട്ടത്.
ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും ഭാരത് എന്ന പേര് ഔഗ്യോഗികമാക്കാന്‍ താന്‍ ഏറെ നാളായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സേവാഗ് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഇന്ത്യ എന്ന് പേര് മാറ്റി ഭാരത് എന്ന് രാജ്യത്തിനിടും എന്ന റിപ്പോര്‍ട്ടുകള്‍ക്കേ ശേഷമായിരുന്നു താരം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇതിന് ട്രോളുകളുടെ കൂമ്പാരമാണ് ട്വിറ്ററില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ലഭിക്കുന്നത്. ബ്രീട്ടീഷ് കാര്‍ മാറ്റിയ പേരായതുകൊണ്ട് ഇന്ത്യ എന്ന പേര് മാറ്റണമെങ്കില്‍ നിങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് തന്നെ നിര്‍ത്തേണ്ടിവരുമെന്ന് ആരാധകര്‍ സേവാഗിനെ ഓര്‍മിപ്പിക്കുന്നു.
നിങ്ങള്‍ അങ്ങനെ വിശ്വസിക്കുന്ന ആളാണെങ്കില്‍ താങ്കള്‍ താമസിക്കുന്ന ഇന്ത്യയും കളിക്കുന്ന ക്രിക്കറ്റിം രണ്ടും ബ്രീട്ടിഷുകാരുടെയാണെന്നും കമന്റുകളുണ്ട്. സേവാഗ് പാട്രിയോട്ടിക്ക് ആകാന്‍ ശ്രമിച്ചാതാണെങ്കില്‍ അത് ഏറ്റില്ല എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. സേവാഗ് ഒരു ഹിപോക്രാറ്റാണെന്ന് പറയുന്നവരും ഒരുപാടാണ്. മുമ്പ് ഒരുപാട് ട്വീറ്റുകളില്‍ താരം ഇന്ത്യയെ ഭാരത് എന്ന് അഭിസംബോധന ചെയ്തിരുന്നു.
‘1996ല്‍ നെതര്‍ലന്‍ഡ്സ് ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തില്‍ ലോകകപ്പ് കളിക്കാനെത്തിയത്. 2003ല്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ നെതര്‍ലന്‍ഡ്സ് എന്ന പേരിലാണ് കളിക്കുന്നത്, ഇപ്പോഴും അതുതന്നെയാണ് തുടരുന്നതും.
ബ്രിട്ടീഷുകാര്‍ നല്‍കിയ ബര്‍മ എന്ന പേരില്‍ നിന്ന് മ്യാന്‍മറും തിരിച്ചുവന്നിരിക്കുകയാണ്. മറ്റ് പല രാജ്യങ്ങളും അവരുടെ യഥാര്‍ത്ഥ പേരിലേക്ക് മാറിക്കഴിഞ്ഞു,’ ഇതായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.
തനിക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
Content Highlight: Sehwag Gets Trolled for saying that Indias Name Should change into Bharat