[]അലഹബാദ്: ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിന് പുറത്ത് നില്‍ക്കുന്ന സീനിയര്‍ താരങ്ങളായ സെവാഗ്. ഗംഭീര്‍, സഹീര്‍ എന്നിവരെ വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുത്തു. []
മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്കുള്ള ടീമിലേക്കാണ് മൂവരെയും തിരിച്ച് വിളിച്ചത്. ചേതേശ്വര്‍ പൂജാരയാണ് ടീമിന്റെ നായകന്‍. മോശം ഫോമിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ സീനിയര്‍ ടീമിന് പുറത്തായിരുന്നു മൂവരും.
പരിക്കും ഫോമൗട്ടും വിടാതെ പിന്തുടര്‍ന്നപ്പോള്‍ ഈ വര്‍ഷമാദ്യമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് സഹീറിനെ ഒഴിവാക്കിയത്. മാര്‍ച്ചില്‍ സെവാഗും ടീമില്‍ നിന്ന് പുറത്തായി.
വെസ്റ്റിന്‍ഡീസിനു പുറമെ ദക്ഷിണാഫ്രിക്കയിലേക്കും, ന്യൂസിലന്‍ഡിലേക്കും ഇന്ത്യക്ക് പര്യടനങ്ങള്‍ ഉള്ളതിനാല്‍ സീനിയര്‍ ടീമിലെത്താനുള്ള മികച്ച അവസരമായിരിക്കും വിന്‍ഡീസിനെതിരായ പരീശീലന മത്സരങ്ങള്‍.
വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും ഒരു ട്വന്റി20 മത്സരത്തിനുമുള്ള ഇന്ത്യ എ ടീമിന്റെ നായകനായി യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു.
ചലഞ്ചര്‍ ട്രോഫിക്കായുള്ള ഇന്ത്യ റെഡ് , ഇന്ത്യാ ബ്ലൂ,ടീമുകളെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ഇന്ത്യാ റെഡിനെ യുവരാജ് സിംഗും ഇന്ത്യാ ബ്ലൂസിനെ ഇര്‍ഫാന്‍ പത്താനും നയിക്കും.