ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനമുന്നയിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞു.
‘സംസ്ഥാനത്തിന്റെ അധികാരം എന്തെന്ന് ഗവര്‍ണര്‍ മനസ്സിലാക്കിയിട്ടില്ല. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടനയും മനസ്സിലാക്കിയിട്ടില്ല’, യെച്ചൂരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗവര്‍ണറുടെ നടപടി പ്രകോപനപരമാണെന്നും പദവിക്ക് ഭൂഷണമല്ലാത്തതാണെന്നും നേരത്തേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തുവന്നിരുന്നു. നിയമസഭക്ക് മേല്‍ റസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതില്‍ നിയമപരമായ പോരായ്മയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന് പകരം തര്‍ക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവര്‍ണ്ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ലെന്നും ഇക്കാര്യം വിസ്മരിച്ചാണ് സര്‍ക്കാര്‍ നടപടികളെ ഗവര്‍ണ്ണര്‍ എതിര്‍ക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.