കോഴിക്കോട്: മോദിസര്‍ക്കാറിനെതിരേയും ആര്‍.എസ്.എസിനെതിരേയും രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി സര്‍ക്കാറുകളുടെ വാഴ്ചയ്ക്കിടയില്‍ പൊട്ടിമുളച്ച സ്വകാര്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകുമ്പോള്‍ ആശങ്കപ്പെട്ട് ഒരുവാക്ക് പോലും ഇതേവരെ പ്രധാനമന്ത്രി മിണ്ടിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ഗോരക്ഷയുടെയും സദാചാര പൊലീസിങ്ങിന്റെയും ലവ് ജിഹാദിന്റെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെയുമൊക്കെ പേരില്‍ അക്രമിസംഘത്തെ മോദിസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ യെച്ചൂരി പറയുന്നു.
Read Also : നിങ്ങളെ അവിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ചുള്ള കെട്ടിപ്പിടുത്തമല്ല സര്‍, ആ അവിശ്വാസത്തിന്റെ കാരണങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്
“2017 ഏപ്രിലിന് ശേഷം അല്‍വാര്‍ ജില്ലയില്‍ ഇത് മൂന്നാമത്തെ ആള്‍ക്കൂട്ടക്കൊലപാതകമാണ്. പെഹ്ലുഖാനും അക്ബര്‍ ഖാനുമിടയില്‍ ഒരു ഡസന്‍ സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 46 ആള്‍ക്കൂട്ടക്കൊലപാതകമെങ്കിലും അരങ്ങേറി. അവിശ്വാസ പ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍, സുപ്രീംകോടതി നിരീക്ഷിച്ചതു പ്രകാരമുള്ള ഒരു സമഗ്രനിയമം ആള്‍ക്കൂട്ട നരഹത്യയ്‌ക്കെതിരെ ഈ നടപ്പുസമ്മേളനത്തില്‍ ത്തന്നെ അവതരിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ ഒരു പ്രഖ്യാപനവും വന്നില്ല. ജാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശിനെതിരെ നടന്ന ഹീനമായ ആക്രമണത്തെക്കുറിച്ചും പരാമര്‍ശമുണ്ടായില്ല”. യെച്ചൂരി ആരോപിക്കുന്നു.
Read Also : കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് പരിപാടി; ഒത്താശ ചെയ്ത് പൊലീസ്
ജനങ്ങള്‍ ഗോമാംസം തിന്നുന്നില്ലെങ്കില്‍, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അവസാനിക്കും എന്നാണ് ആര്‍.എസ്.എസ് വക്താവ് ഇന്ദ്രേഷ് കുമാര്‍ പറയുന്നത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണിത്. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത അദ്ദേഹത്തിന്റെ വാക്കുകളേക്കാള്‍ വാചാലമാണ്. ആ നിശ്ശബ്ദത ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായുള്ള ഇത്തരം ആക്രമണങ്ങള്‍ക്കും അരാജകത്വത്തിനുമുള്ള സര്‍ക്കാരിന്റെ പ്രകടമായ പ്രോത്സാഹനമാണെന്നും യെച്ചൂരി ലേഖനത്തില്‍ പറയുന്നു.
“ഹിന്ദുത്വശക്തികളില്‍ ഒരുവിഭാഗം ഈ സ്വകാര്യസേനയുടെ രക്ഷാധികാരികളായിനിന്ന് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കും. അതേസമയം വേറൊരുവിഭാഗം, ഇക്കൂട്ടര്‍ പിടികൂടപ്പെടുകയും അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ പുറത്താകുകയും ചെയ്യുമ്പോഴൊക്കെ, തങ്ങള്‍ക്ക് അവരുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കും. ജാര്‍ഖണ്ഡില്‍ ഒരു കേന്ദ്രമന്ത്രി ഇത്തരം ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുമ്പോള്‍ പോലും ഇത്തരം നിഷേധക്കുറിപ്പുകളുമായി ഇക്കൂട്ടര്‍ രംഗത്തെത്തും. ആര്‍.എസ്.എസ് അനുകൂല സംഘടനകള്‍ ഇത്തരം ക്രിമിനലുകളെ രക്ഷിക്കാനെത്തും. അവര്‍ക്കെതിരെ നടപടികളെടുക്കുന്നതില്‍നിന്ന് നിയമപാലകരെ തടയും. മനുഷ്യത്വവിരുദ്ധമായ കഠ്വ കൂട്ട ബലാത്സംഗത്തില്‍ പങ്കെടുത്ത ക്രിമിനലുകളെ പ്രാദേശിക ബി.ജെ.പി നേതാക്കളാണ് സംരക്ഷിച്ചത്. അവര്‍ക്കെതിരെ നിയമനടപടി എടുക്കുന്നത് തടയാന്‍.ചെന്നത് ബി.ജെ.പി നേതാക്കളായ അഭിഭാഷകരായിരുന്നു. മരണ മൊഴിയില്‍ പേരെടുത്തു.പറഞ്ഞിട്ടു.പോലും, പെഹ്ലുഖാന്റെ കൊലയാളികളെ സൈ്വരവിഹാരത്തിന് വിട്ടു”. യെച്ചൂരി പറയുന്നു.
Read Also : എന്തിനായിരുന്നു മോദിയുടെ ആ ഇറങ്ങിപ്പോക്ക്?
“മോദിയുടെ ഭരണകാലത്ത് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയുമാണ്. എന്നിട്ടും ആര്‍.എസ്.എസ് പറയുന്നത് ഗാന്ധിജിയെ കൊലപ്പെടുത്തുമ്പോള്‍ ഗോഡ്‌സെ ആര്‍.എസ്.എസില്‍ ആയിരുന്നില്ല എന്നാണ്.
ഇവിടെ പ്രശ്നം സാങ്കേതികമായി ഒരാള്‍ നിലവിലുള്ള അംഗമാണോ അല്ലയോ എന്നതല്ല. പ്രശ്നം, ആര്‍.എസ്.എസും അതിന്റെ ഘടക സംഘടനകളും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും.ചെയ്യുന്ന വിഷമയമായ പ്രത്യയശാസ്ത്രമാണ്; അതിന്റെ ഹിംസാത്മകതയാണ്” മോദിഭരണത്തിനെതിരെ കടന്നാക്രമിക്കുന്ന ലേഖനത്തില്‍ യെച്ചൂരി വ്യക്തമാക്കുന്നു.
“ഹിംസയും ഭീകരതയും അരാജകത്വവും ഇങ്ങനെ വളര്‍ത്തിയെടുത്ത് ഭരണഘടനയുടെ ആധാരശിലയെത്തന്നെ തകര്‍ത്തെറിയുകയാണ്. അസഹിഷ്ണുതാപരവും ഫാസിസ്റ്റ് സ്വഭാവവുമുള്ള ഒരു ഹിന്ദുരാഷ്ട്രനിര്‍മാണത്തിനായി ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കന്‍ സ്വഭാവത്തെ തകര്‍ത്തെറിയാനാണ് ആര്‍.എസ്.എസ്് ശ്രമിക്കുന്നത്. ഈ ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയാവയവമാണ് ബി.ജെ.പി. ഈ അപകടത്തെ ചെറുത്തുതോല്‍പ്പിച്ചേ പറ്റൂ. നല്ലൊരു നാളേക്കായി മാറ്റിത്തീര്‍ക്കാന്‍ വേണ്ടി ഇന്ത്യയെ ഇന്ന് രക്ഷിച്ചേ മതിയാകൂ”. എന്ന് പറഞ്ഞുകൊണ്ടാണ് യെച്ചൂരി ലേഖനം അവസാനിപ്പിക്കുന്നത്.