Film News
ദുല്‍ഖറും രശ്മികയും മൃണാളും എത്തുന്നു; സീതാ രാമത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 25, 09:01 am
Wednesday, 25th May 2022, 2:31 pm

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതാ രാമത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം 2022 ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് ഔദ്യോഗികമായി ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.

മലയാളത്തിന് പുറമേ പാട്ടിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. മഹാനടിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് സീതാ രാമം. മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

‘ലെഫ്റ്റനന്റ് റാം’ എന്ന പട്ടാളക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ‘സീത’ എന്ന കഥാപാത്രത്തെ മൃണാള്‍ അവതരിപ്പിക്കുമ്പോള്‍ ‘അഫ്രീന്‍’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. ‘സീതാ രാമം’ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഹനു രാഘവപ്പുഡിയാണ് സംവിധാനം ചെയ്യുന്ന ചിത്രം സ്വപ്ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. പി. എസ്. വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം, കോസ്റ്റ്യൂംസ് ശീതള്‍ സര്‍മ, പി.ആര്‍.ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പി.ആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്ണര്‍ സില്ലിം മോങ്ക്സ് എന്നിവരാണ്.

Content Highlight: seetha ramam movie release date out by dulquer salman