ബെംഗളൂരു: ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പരിഗണന നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം അമിത് ഷായെ അമ്പരപ്പിക്കുന്നതാണെന്ന് ലിംഗായത്ത് ഋഷി ഡോ. ശിവമൂര്‍ത്തി മുരുക ശരണരു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഈ നീക്കം ഹിന്ദു സമുദായത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
ലിംഗായത്തുകള്‍ക്ക് മത ന്യൂനപക്ഷ പദവി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം തേടി സംസ്ഥാന സര്‍ക്കാര്‍ ചിത്രദുര്‍ഗയില്‍ വച്ച് അമിത് ഷാക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന് മുരുകഗ മഠത്തിലെ ഡോ. ശിവമൂര്‍ത്തി മുരുക ശരണരുവും പിന്തുണ നല്‍കിയിരുന്നു. രണ്ടു ദിന കര്‍ണാടക സന്ദര്‍ശനത്തില്‍ അമിത് ഷാ ലിംഗായത്തുകളുടെ മുഖ്യ ഗുരുക്കളേയും കൂടിക്കാഴ്ച നടത്തിയിരുന്നു.
“ന്യൂനപക്ഷ പദവി ഈ സമുദായത്തിലെ യുവാക്കള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കും എന്നല്ലാതെ ഇത് സമൂഹത്തെ വിഭജിക്കുന്ന ഒരു നടപടി അല്ല. അതേസമയം, ലിംഗായത്തുകളില്‍ ഇതിനകം പല വിഭാഗങ്ങളായി പിരിഞ്ഞവരെ ഒന്നിപ്പിക്കാന്‍ ഈ നടപടി സഹായകരമാകും”, ശിവമൂര്‍ത്തി മുരുക ശരണരുവു പറഞ്ഞു.
കര്‍ണാടക സന്ദര്‍ശനത്തിനിടെ ചൊവ്വാഴ്ചയാണ് ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനം, “ഹിന്ദുക്കളെ വിഭജിക്കാനുള്ള ശ്രമ”മാണെന്ന് അമിത് ഷാ പ്രതികരിച്ചത്.
Also Read: