സീമയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രം. അവളുടെ രാവുകളിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ജെ.ബി. ജങ്ഷനില്‍ സീമ.
കഥാപാത്രത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും ഐ.വി. ശശി അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ അഭിനയിക്കുകയായിരുന്നു എന്നുമാണ് സീമ പറയുന്നത്. താനാണ് ചിത്രത്തിലെ നായികയെന്ന് വളരെ വൈകിയാണ് അറിഞ്ഞതെന്നും സീമ പറയുന്നു.
‘ഒരു സുപ്രഭാതത്തിലാണ് ശശിയേട്ടന്‍ പറയുന്നത് അവളുടെ രാവുകളിലെ ഹീറോയിന്‍ ഞാനാണെന്ന്. ഇയാളെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ മേക്കപ്പ് ടെസ്റ്റ് നടത്തി ഫോട്ടോയെടുത്തു. എന്നാല്‍ അതൊന്നും കൊള്ളില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞു. വൈകീട്ട് തലയിലെ എണ്ണയെല്ലാം കളഞ്ഞ് മുടിയെല്ലാം കഴുകിയിട്ട് വരാന്‍ പറഞ്ഞു.
അങ്ങനെയെടുത്ത ഫോട്ടോകളെല്ലാം നന്നായി. പിന്നീട് ഷൂട്ടിങ് തുടങ്ങാന്‍ നേരത്ത് ശശിയേട്ടന്‍ പറഞ്ഞു, തീരുമാനമായിട്ടില്ല. നോക്കിയിട്ട് മാത്രമേ സീമ ഇതില്‍ അഭിനയിക്കൂവെന്ന്. നായികയാണെന്ന് ആരോടും പറയാതിരുന്നത് നന്നായി എന്നെനിക്കപ്പോള്‍ തോന്നി,’ സീമ പറയുന്നു.
എന്നാല്‍ തന്നെ വെച്ചു തന്നെ പടം ഷൂട്ടിങ്ങ് തുടങ്ങിയെന്നും കൂടെ അഭിനയിക്കുന്നവരോട് ചോദിച്ചപ്പോഴാണ് നായികയാണെന്ന കാര്യം അറിഞ്ഞതെന്നും സീമ പറഞ്ഞു.
അത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ വിഷമമൊന്നും തോന്നിയില്ലെന്നും അഭിനയിക്കുകയല്ലേ എന്നാണ് ചിന്തിച്ചതെന്നും അഭിമുഖത്തില്‍ സീമ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Seema says about Avalude Raavukal experience