| Wednesday, 17th May 2017, 8:19 pm

മഴവില്ലഴകില്‍ ഒരു ഗ്രാമം; റെയ്ന്‍ബോ ഗ്രാമത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്തോനേഷ്യ: മഴവില്‍ അഴകില്‍ ഒരു ഗ്രാമം. ചുമ്മാ ഭംഗി വാക്കായി പറഞ്ഞതല്ല. ഇവിടെ എല്ലാ വീടുകള്‍ക്കും നിറം മഴവില്ലിന്റേതാണ്. ഇന്‍ഡോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിലാണ് നിറഭേദംകൊണ്ട് സുന്ദരമായ ഈ കാഴ്ച. റെയിന്‍ബോ ഗ്രാമം എന്ന പേരിലാണ് ഈ ഗ്രാമമിപ്പോള്‍ അറിയപ്പെടുന്നതു പോലും.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വേറിട്ട പരീക്ഷണം നടത്തിയത്. ഇതിനായി ഗ്രാമത്തിലെ സിറ്റി കൗണ്‍സില്‍ 30 കോടി ഇന്‍ഡോനേഷ്യന്‍ രൂപയാണ്(ഏകദേശം 14 ലക്ഷം ഇന്ത്യ രൂപ) അനുവദിച്ചത്. ഒറ്റമാസം കൊണ്ടാണ് ഗ്രാമത്തിലെ എല്ലാ കെട്ടിടങ്ങളും ഒരേ നിറകാഴ്ചയിലേക്ക് മാറിയത്.


Also Read: വട കഴിച്ചതിന്റെ പേരില്‍ തര്‍ക്കം; ഹോട്ടലുടമയെ കുത്തിക്കൊന്നു


ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സ്ലാമെറ്റ് വിഡോഡോയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ ആശയം. ഏകദേശം 232 വീടുകള്‍ക്കാണ് പെയിന്റടിച്ചത്. ഓരോ വീടിനും കുറഞ്ഞത് മൂന്നുനിറം വീതം ഉപയോഗിച്ചിട്ടുണ്ട്. വീടുകള്‍, മതിലുകള്‍, മേല്‍ക്കൂരകള്‍, പാലങ്ങള്‍, പടികള്‍ എന്നിങ്ങനെ എല്ലാത്തിനും നിറം നല്‍കിയിരിക്കുകയാണ്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more