| Friday, 10th January 2020, 8:35 am

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി; കേസുകളുടെ എണ്ണത്തില്‍ ആദ്യ അഞ്ചില്‍ കേരളവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2016ലെ 35 കേസുകളില്‍ നിന്ന് 2017 ആയപ്പോഴേക്കും 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ അഞ്ചില്‍ കേരളവുമുണ്ട്.

എന്‍.സി.ആര്‍.ബിയുടെ കണക്ക് പ്രകാരം ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജമ്മുകശ്മീരില്‍ 2017ല്‍ നിന്നും 12 രാജ്യദ്രോഹക്കേസുകളാണ് 2018 ആയപ്പോഴേക്കും വര്‍ധിച്ചതെന്ന് കണക്കുകള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

18 കേസുകളുമായാണ് ജാര്‍ഖണ്ഡ് ഒന്നാമതായത്. ജാര്‍ഖണ്ഡ്, അസം, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ കേരളവും മണിപൂരും ആദ്യ അഞ്ചില്‍ പെടുന്നുണ്ട്.

ഒമ്പത് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മണിപ്പൂരില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യദ്രോഹം ചുമത്താന്‍ മറ്റ് സെക്ഷനുകളും കൂട്ടിച്ചേര്‍ത്തതോടെയാണ് ഇത്രയധികം വര്‍ധനവ് കേസുകളുടെ എണ്ണത്തില്‍ വന്നതെന്ന് എന്‍.സി.ആര്‍.ബി പറയുന്നു.

യു.എ.പി.എ പ്രകാരം ഏറ്റവും കൂടുതല്‍ കേസ് എടുത്തിരിക്കുന്നത് അസമിലാണ്. 308 കേസുകളാണ് അസം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. യു.എ.പി.എയില്‍ അസമിന് പിന്നാലെയായി മണിപൂര്‍, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വെവ്വേറെ കണക്കുകള്‍ എന്‍.സി.ആര്‍.ബിക്ക് ലഭിച്ചിട്ടില്ല. ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങ
ള്‍ കേസ് സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

We use cookies to give you the best possible experience. Learn more