ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്ന അസീസ് ഖുറേഷിയ്‌ക്കെതിരെയാണ് യു.പി പൊലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി നേതാവ് ആകാശ് കുമാര്‍ സക്‌സേനയുടെ പരാതിയിലാണ് കേസ്. രക്തം ഊറ്റിക്കുടിക്കുന്ന ദുര്‍ഭൂതത്തെപ്പോലെയാണ് യോഗി സര്‍ക്കാര്‍ എന്നായിരുന്നു ഖുറേഷിയുടെ പരാമര്‍ശം
ഖുറേഷിയുടെ പരാമര്‍ശം സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണെന്നാണ് സക്‌സേനയുടെ പരാതിയില്‍ പറയുന്നത്.
ഖുറേഷിയുടെ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കം പരാതിയോടൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് സക്‌സേന പറഞ്ഞു.
സെക്ഷന്‍ 153 എ, 153 ബി, 124 എ, 505 (1) (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ താല്‍ക്കാലിക ഗവര്‍ണറായും ഖുറേഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sedition case on ex-guv Aziz Qureshi over ‘derogatory’ remarks against Yogi govt