| Saturday, 10th July 2021, 10:44 pm

സുരക്ഷാ ഭീഷണി; കൊച്ചിയിലെയും ചെന്നൈയിലെയും നേവല്‍ സ്റ്റേഷന് സമീപം ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തുടര്‍ച്ചയായ സുരക്ഷാ ഭീഷണികള്‍ ഉയര്‍ന്നതോടെ കൊച്ചിയിലെയും ചെന്നൈയിലെയും നാവിക വ്യോമ കേന്ദ്രങ്ങള്‍ക്ക് സമീപത്തൂടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്ക്.

മൂന്ന് കിലോമീറ്റര്‍ ചുറ്റളവാണ് ‘നോ ഫ്‌ലൈ സോണ്‍’ ആയി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത്. ഡ്രോണുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) എന്നിവ ഈ മേഖലകള്‍ക്കുള്ളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പറത്താന്‍ പാടില്ല.

‘നോ ഫ്‌ലൈ സോണി’നുള്ളിലെ ഈ പറക്കുന്ന വസ്തുക്കളുടെ ഉടമസ്ഥര്‍ക്ക് പിഴയടക്കമുള്ള ശിക്ഷ നടപ്പിലാക്കും. വസ്തുക്കള്‍ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യും.

ഈ മാസം ആദ്യം, ആന്ധ്രയിലെ തുറമുഖ നഗരമായ വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലും സമാനമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാ സ്റ്റേഷന്റെ സാങ്കേതിക മേഖലയിലെ ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തിയതോടെയാണ് വ്യോമസേനയുടെയും നാവികസേനയുടെയും ആസ്ഥാനങ്ങളില്‍ ഡ്രോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Security threat; Prohibition on the use of drones near naval stations in Kochi and Chennai

Latest Stories

We use cookies to give you the best possible experience. Learn more