ശ്രീനഗര്‍: ജമ്മുകശ്മീരിലെ 400 രാഷ്ട്ട്രീയ നേതാക്കള്‍ക്ക് സര്‍ക്കാര്‍ വീണ്ടും സുരക്ഷ ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചത്. ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യനാണ്‌സുരക്ഷ പുനസ്ഥാപിച്ചത്.
സംസ്ഥാനത്തെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന് വേണ്ടിയുമാണ് സുരക്ഷ പിന്‍വലിച്ചതെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം.