ക്യാപ്റ്റന്‍ കോഹ്‌ലി കുടിക്കുന്നത് ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം; ഇറക്കുമതി ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്ന്
DSport
ക്യാപ്റ്റന്‍ കോഹ്‌ലി കുടിക്കുന്നത് ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം; ഇറക്കുമതി ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2017, 5:09 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റിലൂടെ അല്ലാതെയും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ തന്റെ കുടിവെള്ളത്തിലൂടെയാണ് കോഹ്‌ലി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ഒരു ലിറ്ററിന്റെ ബോട്ടിലിന് 600 രൂപ വില വരുന്ന വെള്ളമാണ് വിരാട് കുടിക്കാറുള്ളത് എന്ന് കേട്ടാല്‍ സാധാരണക്കാര്‍ മാത്രമല്ല, ഏതൊരാളും ഒന്ന് ഞെട്ടും. ഇവിയന്‍ എന്ന കമ്പനിയുടേതാണ് ഇന്ത്യന്‍ നായകന്‍ കുടിക്കുന്ന വെള്ളം.


Also Read: സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് മാര്‍ക്കറ്റ് കൂട്ടാനായി എന്നെ കരുവാക്കി; അഭിനയം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി വിധുബാല


ഫ്രാന്‍സില്‍ നിന്നാണ് ഇവിയാന്‍ ബ്രാന്‍ഡിലുള്ള വെള്ളം ഇറക്കുമതി ചെയ്യുന്നത്. തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായ കോഹ്‌ലി കുടിവെള്ളമുള്‍പ്പെടെ ആരോഗ്യകാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ലേക്ക് ജനീവയില്‍ നിന്നുള്ള വെള്ളമാണ് ഇവിയന്‍ കുപ്പിയിലാക്കി എത്തിക്കുന്നത്. വിരാട് ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡാണ് ഇത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ക്യാപ്റ്റനാണ് നിലവില്‍ വിരാട്.