'നേരം പോയി, വെട്ടം പോയി' സീക്രട്ടിന്റെ പ്രൊമോ സോങ്ങെത്തി; ചുവട് വെക്കാന്‍ മുടിയനും
Music
'നേരം പോയി, വെട്ടം പോയി' സീക്രട്ടിന്റെ പ്രൊമോ സോങ്ങെത്തി; ചുവട് വെക്കാന്‍ മുടിയനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th July 2024, 7:49 pm

മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ചിത്രത്തിലെ ‘നേരം പോയി വെട്ടം പോയി’ എന്ന പ്രൊമോ സോങ് റിലീസായി. ചിത്രം തിയേറ്ററുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അണിയറപ്രവര്‍ത്തകര്‍ ജേക്‌സ് ബിജോയ് സംഗീത സംവിധാനം ചെയ്ത സീക്രട്ടിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തത്.


ഉപ്പുമുളകും ഫെയിം ഋഷി എസ്. കുമാറാണ് പ്രൊമോ ഗാനത്തിന് ചുവട് വച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി റിലീസായ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മിച്ച സീക്രട്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. ഡി.ഒ.പി : ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് : ബസോദ് ടി. ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ : സിറില്‍ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്. ടി.ബി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അരോമ മോഹന്‍, കോസ്റ്റ്യൂം : സ്റ്റെഫി സേവിയര്‍.

മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ശിവറാം, സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍. അസോസിയേറ്റ് ഡയറക്ടര്‍ : വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, ഫൈനല്‍ മിക്‌സ് : അജിത് എ. ജോര്‍ജ്, വി.എഫ്.എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി.ഐ.: മോക്ഷ, സ്റ്റില്‍സ് : നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ : ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Secret Movie Promo Song Out