മുംബൈ: പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. പൂനെയില്‍ സ്ഥിതി ചെയ്യുന്ന പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍കറിനെയാണ് മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്റെ രഹസ്യാന്വോഷണ ഏജന്‍സിയുമായി പ്രദീപ് കുരുല്‍കര്‍ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയതതെന്ന് തീവ്രവാദ വിരുദ്ധ സേന അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ്ആപ്പ് വഴിയാണ് പ്രദീപ് പാക് രഹസ്യാന്വോഷ ഏജന്‍സിയുമായി ആശയ വിനിമയം നടത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മഹാരാഷ്ട്ര എ.ടി.എസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്തെല്ലാം വിവിരങ്ങളാണ് കൈമാറിയിട്ടുള്ളത് എന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് എ.ടി.എസിനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രദീപ് കുരുല്‍കറിനെ ഹണിട്രാപ്പില്‍ കുടുക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി.ആര്‍.ഡി.ഒയുടെ വിശ്രാന്ദ് വാഡിയിലെ പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്ന പ്രദീപ് കുരുല്‍ക്കറിനെതിരെ സ്ഥാപനത്തിനകത്തു നിന്ന് തന്നെയാണ് എ.ടി.എസിന് പരാതി ലഭിച്ചിട്ടുള്ളത്.
content highlights; Secret information was leaked to Pakistan. DRDO scientist arrested