| Monday, 24th February 2020, 1:19 pm

ട്രംപിന്റെ മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യമെന്ത്?; ചോദ്യമുയര്‍ത്തി ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം.

കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അദ്ദേഹം സാധാരണ പോലെ ചുവന്ന ടൈ തന്നെയാണ് ധരിച്ചിരുന്നത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട്  പിന്നാലെയാണ് ട്രംപ് ടൈ മാറ്റി കെട്ടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് മഞ്ഞ. അതിനാലാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദൃഢമാകുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത് എന്നും വാദം ഉയരുന്നുണ്ട്.

ഇന്ത്യയില്‍ ‘മഞ്ഞ’ സന്തോഷത്തിന്റെ പ്രതീകമായി കണക്കാക്കുന്ന നിറമാണെന്നും വസന്തത്തിന്റെ പ്രതീകമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം മറ്റൊരു കൂട്ടര്‍ സ്യൂട്ടിന് ഒട്ടും ഇണങ്ങാത്ത മഞ്ഞ ടൈ ധരിച്ചതിന് ട്രംപിനെ പരിഹസിച്ചും ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more