കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസുകളെ സ്‌നേഹിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ടീം ആനവണ്ടി കെ.എസ്.ആര്‍.ടി.സി ബ്ലോഗ് എന്ന ഗ്രൂപ്പില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചിത്രം ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘2000 കാലഘട്ടത്തോടെ കളമൊഴിഞ്ഞ സൂപ്പര്‍ എക്‌സ്പ്രസ്, ആരെങ്കിലും ഇതില്‍ കയറിയിട്ടുണ്ടോ’ എന്ന കുറിപ്പോടെ സന്തോഷ് കെ.കെ എന്നയാളാണ് അപകടത്തില്‍പ്പെട്ട ഒരു കെ.എസ്.ആര്‍.ടി.സി ബസിന്റെ ചിത്രം പങ്കുവെച്ചത്.
യഥാര്‍ത്ഥത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മിനിയേച്ചര്‍ രൂപമായിരുന്നു അത്. ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നിപ്പോകുന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ദിവസങ്ങള്‍ക്ക് മുന്‍പ് കെ ആന്റ് കെ ഓട്ടോമൊബൈല്‍സ് മിനിയേച്ചര്‍ ക്രിയേറ്റിവിറ്റി എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചാനലില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി ശ്യാം കുമാര്‍ എന്നയാളാണ് മിനിയേച്ചര്‍ രൂപം ഉണ്ടാക്കിയത്. അപകടമുണ്ടായ ബസിന്റെ ചിത്രത്തിന് പിന്നിലെ സംഭവങ്ങള്‍ 16 മിനിറ്റുള്ള വീഡിയോയായി ശ്യം കുമാര്‍ തന്റെ ചാനലിലൂടെ പുറത്തുവിട്ടതോടെയാണ് ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തായത്.
WATCH THIS VIDEO: