മുംബൈ: ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരുള്ള താരങ്ങളിലൊരാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണി ആദ്യ മത്സരത്തിലിറങ്ങിയതുമുതല്‍ എല്ലാവരുടെയും പ്രത്യേകിച്ച് യുവാക്കളുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമാണ്.
താരത്തിന്റെ ഹെയര്‍ സ്റ്റൈലും, ബാറ്റിംഗ് ശൈലിയുമെല്ലാം വളരെ പെട്ടെന്നായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ധോണി സ്‌റ്റെലിലുള്ള മുടി വെട്ടും പ്രചാരത്തില്‍ വന്നിരുന്നു. 2007 ലെ ടി 20 ലോകകപ്പിലെ ലോകകപ്പ് വിജയത്തിനുശേഷം “കേശഭാരത്തെ” ധോണി കൈയൊഴിഞ്ഞെങ്കിലും താരത്തിന്റെ പുതിയ ഗെറ്റപ്പും എല്ലാവര്‍ക്കും ഇഷ്ടമായി.
എന്നാല്‍ കായിക ലോകത്ത് ഇന്ന് തരംഗമായിക്കഴിഞ്ഞ ടാറ്റൂ മാത്രം ധോണിയുടെ ശരീരത്തിലില്ല. ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും, ധവാനും, ലോകേഷ് രാഹുലും ഉമേഷ് യാദവുമെല്ലാം ടാറ്റൂ ചെയ്തിട്ടുണ്ട്. പൊതുവെ ഫുട്ബാള്‍ താരങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുള്ള ടാറ്റൂ ഇായിടെയാണ് ക്രിക്കറ്റിലേക്കും വന്നത്.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് സ്റ്റൈലിഷ് പരിവേഷവുമായി വന്ന ധോണി ടാറ്റൂവിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. താരത്തിന് സൂചി പേടിയാണത്രെ.
പ്രമുഖ വിനോദ വെബ്‌സൈറ്റായ ആര്‍.സി.വി.ജെയാണ് ധോണിക്ക് സിറിഞ്ച് പേടിയായതുകൊണ്ടാണ് ടാറ്റൂ പതിക്കാത്തതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍മാരുടെ സിറിഞ്ചും ടാറ്റൂ ചെയ്യുന്ന സൂചിയും താരത്തിന് പേടിയാണെന്നാണ് ആര്‍.സി.വി.ജെയുടെ റിപ്പോര്‍ട്ട്.