രഹസ്യബാലറ്റ് എന്ന ബി.ജെ.പിയുടെ ആവശ്യവും തള്ളി: തിരിച്ചടിയില്‍ പതറി ബി.ജെ.പി
Karnataka Election
രഹസ്യബാലറ്റ് എന്ന ബി.ജെ.പിയുടെ ആവശ്യവും തള്ളി: തിരിച്ചടിയില്‍ പതറി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th May 2018, 11:47 am

ന്യൂദല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ വിപ്പ് ലംഘിക്കാനുള്ള സാഹചര്യവും ഏതാണ്ട് ഇല്ലാതായി.

നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു രഹസ്യബാലറ്റ് വേണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചത്. എന്നാല്‍ അത് നടപ്പില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.


Dont Miss വിശ്വാസവോട്ടെടുപ്പ് നാളെ നാല് മണിക്ക്; നാളെ വേണ്ടെന്ന ബി.ജെ.പി നിലപാട് തള്ളി സുപ്രീം കോടതി


കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു. ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ദളും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്.

നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും എം.എല്‍.എമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിന് നിര്‍ദേശിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.