അറബ് വസന്തത്തിന്റെ രണ്ടാം ഘട്ടം അനിവാര്യമെന്ന് വിദഗ്ദ്ധര്‍
world
അറബ് വസന്തത്തിന്റെ രണ്ടാം ഘട്ടം അനിവാര്യമെന്ന് വിദഗ്ദ്ധര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th April 2018, 9:56 am

ദോഹ: അറബ് വസന്തത്തിന് 8 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രദേശത്ത് വീണ്ടും ജനപ്രക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി, നഗരവത്കരണം, തൊഴിലില്ലായ്മ എന്നീ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളാണ് അറബ് വസന്തത്തിന്റെ അടുത്ത ഘട്ടത്തിന് കാരണമാവുക.


Also Read: ബീഹാറില്‍ പട്ടാപകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍ കൂട്ട ബലാത്സംഗം ചെയ്തു; ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു


2010-2011 ലെ അറബ് പ്രക്ഷോഭങ്ങളുടെ അവസാനം പല അറബ് രാഷ്ട്രീയ നേതാക്കളും അധികാരത്തില്‍ നിന്നും പുറത്തായി. ഈ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച ഇന്നത്തെ അവസ്ഥയില്‍ അനിവാര്യമാണെന്ന് ഖത്തറില്‍ വച്ച് നടന്ന 12-ാമത് അല്‍ ജസീറ ഫോറത്തില്‍ സംസാരിക്കവെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.


Also Read: കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ല: കോടിയേരി


മിഡില്‍ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും പല രാജ്യങ്ങളിലേക്കും വ്യാപിച്ച അറേബ്യന്‍ വസന്തത്തിനു പിന്നില്‍ “അനിയന്ത്രിതമായ നഗരവത്കരണം, തൊഴില്‍ മേഖലയിലെ സമ്മര്‍ദ്ദം തുടങ്ങിയ സാമൂഹിക-സാമ്പത്തിക ഘടകങ്ങളാണ് പ്രധാന കാരണങ്ങള്‍”, കാര്‍തൂം യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ മുഹമ്മദ് മഹ്ജൂബ് ഹാറൂണ്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അറബ് സമൂഹങ്ങളില്‍ പ്രക്ഷോഭാന്തരീക്ഷവും നിലനില്‍ക്കുമെന്ന് അദ്ദേഹം വാദിച്ചു.


Watch doolnews video: