മാലിദ്വീപില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി;സമ്മര്‍ദ്ദം മൂലം പ്രസിഡണ്ട് രാജി വച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2013, 1:33 pm
[] മാലി: മാലിദ്വീപില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രസിഡണ്ട് മുഹമ്മദ് വഹീദ് രാജി വച്ചു.
നവംബര്‍ 10 ന് കാലാവധി അവസാനിച്ച പ്രസിഡണ്ട് സുപ്രീം കോടതിവിധിയുടെ ബലത്തെുടര്‍ന്ന് അധികാരത്തില്‍ തുടരുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡണ്ട് കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഭരണഘടനാപ്രകാരം ചുമതല വഹിക്കേണ്ടത് സ്പീക്കറാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദ്, പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അബ്ദുള്‍ യമീന്‍ എന്നിവരാണ് രണ്ടാം ഘട്ട മത്സരത്തെ നേരിടുന്നത്.
അതേ സമയം മുമ്പ് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുന്‍തൂക്കം നഷീദിനായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പുറത്തായ ജുംഹുരി പാര്‍ട്ടി അബ്ദുള്ള യമിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.