ലിസ്റ്റില്‍ നരേന്ദ്രമോദിയ കൂടാതെ ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും (2013-2014) പണം കൈപറ്റിയതായി കാണുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ രാംജെത്മലാനി വഴി പ്രശാന്ത് ഭൂഷണാണ് രേഖകള്‍ പുറത്ത് കൊണ്ടു വന്നത്.
ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ ഗ്രൂപ്പില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയെന്ന് ആം ആദ്മി പാര്‍ട്ടി. 2014ല്‍ സഹാറയില്‍ ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡിന്റെ രേഖകളാണ് ഫേസ്ബുക്ക് പേജിലൂടെ ആം ആദ്മി പാര്‍ട്ടി പുറത്തു വിട്ടത്.
ലിസ്റ്റില്‍ നരേന്ദ്രമോദിയ കൂടാതെ ദല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും (2013-2014) പണം കൈപറ്റിയതായി കാണുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ രാംജെത്മലാനി വഴി പ്രശാന്ത് ഭൂഷണാണ് രേഖകള്‍ പുറത്ത് കൊണ്ടു വന്നത്.
രേഖകളുടെ ആധികാരിക സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ “ദ ഹിന്ദു”വിനോട്പറഞ്ഞത് രേഖകളില്‍ രണ്ട് ഇന്‍കം ടാക്‌സ് ഓഫീസര്‍മാരുടെയും സാക്ഷികളുടെയും ഒരു സഹാറ ജീവനക്കാരന്റെയും ഒപ്പുകളുണ്ടെന്നാണ്. രേഖകളില്‍ ചിലത് എക്‌സല്‍ ഷീറ്റുകളാണെന്നും മറ്റുള്ളത് പേപ്പറില്‍ കൈകൊണ്ട് എഴുതിയതാണെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
അതേ സമയം രേഖകൡ കൂടുതല്‍ റെയ്ഡുകളോ അന്വേഷണമോ ഉണ്ടായില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു. രേഖകളുടെ ആധികാരികതയില്‍ ദല്‍ഹി സര്‍ക്കാരിന്റെ ഫോറന്‍സിക് വകുപ്പ് രാംജെത്മലാനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഭൂഷണ്‍ ദ ഹിന്ദുവിനോട് പറയുന്നുണ്ട്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി വാങ്ങിയതായി കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.