Advertisement
Movie Day
പ്രഭാസ് ചിത്രം 'സാഹോ'യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു; ചിത്രത്തിൽ ലാലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 03, 03:36 pm
Sunday, 3rd March 2019, 9:06 pm

കൊച്ചി: “പാൻ ഇന്ത്യൻ” സൂപ്പർതാരം പ്രഭാസ് നായകനാകുന്ന ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ പുറത്ത്. പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. മലയാളത്തിന്റെ പ്രിയനടനും നിർമ്മാതാവുമായ ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലാലിനേയും വീഡിയോയില്‍ കാണാം.

അബുദാബിയിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച്ചത്തെ ചിത്രീകരണത്തിലാണ് ലാല്‍ പങ്കെടുത്തത്. ശ്രദ്ധയുടെ ജന്മദിനമായ ഇന്നാണ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിൽ ശ്രദ്ധയ്ക്ക് ജന്മദിനാശംസകൾ നേരുന്നതും കാണാം.

Also Read ഇനി മുതല്‍ മാല്‍ഗുഡി ഒരു സാങ്കല്‍പിക റെയില്‍വേ സ്റ്റേഷനല്ല; അരസുലു സ്റ്റേഷന്റെ പേര് മാല്‍ഗുഡി എന്നാക്കി മാറ്റാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രാഫർ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന് വേണ്ടി സ്റ്റണ്ട് സീനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. തെലുങ്ക് സംവിധായകനായ സുജീത് ആണ് ചിത്രം അഭ്രപാളിയിൽ എത്തിക്കുക. നിർമ്മാണം ടി സീരീസും, യു.വി. ക്രിയേഷൻസും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, അരുൺ വിജയ് മുരളി ശർമ്മ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഓഗസ്റ്റ് 15നു ചിത്രം തീയറ്ററുകളിലെത്തും.

“ഷേഡ്‌സ് ഓഫ് സാഹോ” എന്ന ഹാഷ്ടാഗിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ വീഡിയോകൾ പുറത്തിറങ്ങുന്നത്. ഇതിനുമുൻപ് പ്രഭാസിന്റെ പിറന്നാളിന്റെ അന്ന് ചിത്രത്തിന്റെ ആദ്യ ടീസറും ഒരു മേക്കിങ് വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് 15നു ചിത്രം തീയറ്ററുകളിലെത്തും.

Also Read ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി; സ്വന്തം “തമാശയ്ക്ക്” ചിരിനിര്‍ത്താനാകാതെ മോദി: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഉയർന്ന സാങ്കേതിക തികവോടെയാണ് സാഹോ ചിത്രീകരിച്ചിരിക്കുന്നത്. 150 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും. സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തിന് വേണ്ടി മാത്രം 35 കോടി രൂപ മുടക്കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.