|

ക്രിസ്റ്റഫറിന് പിന്നാലെ തരംഗമാവാന്‍ റൊഷാക്കും; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റൊഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നത് തന്നെയാണ് രണ്ടാമത്തെ പോസ്റ്ററും. കഴിഞ്ഞ ദിവസം ബി. ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി കൂട്ടികെട്ടിലൊരുങ്ങുന്ന ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. പിന്നാലെ ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റൊഷാക്കിന്റെ സെക്കന്റ് ലുക്കും സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുമെന്നുറപ്പാണ്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രവും നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് റൊഷാക്കിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, ചിത്രസംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ്സ്. ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രതീഷ് ശേഖറാണ് പി .ആര്‍.ഒ. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍.

Content Highlight: second look poster of rorscharch starring mammootty

Video Stories