ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ സാമ്പത്തികാവസ്ഥയെ രൂക്ഷമായി ബാധിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. വലിയ അനിശ്ചിതാവസ്ഥ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കാന്‍ കൊവിഡ് കാരണമാകുമെന്നും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
‘ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ കൊവിഡ് ബാധിക്കും. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സാമ്പത്തിക നടപടികളും സര്‍ക്കാരില്‍ നിന്ന് വേണ്ടിവരും,’- അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ ആദ്യ വരവിനേക്കാള്‍ പ്രയാസമായിരിക്കും ഇപ്പോഴത്തെ അവസ്ഥ നേരിടാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനു കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് രാജീവ്കുമാര്‍ പറഞ്ഞു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഇതു സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊവിഡിന്റെ യു.കെ വകഭേദം പോലെ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ഇത്തവണ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Second Covid wave could spark greater uncertainty Niti Aayog