തീര്‍ച്ചയായും നമുക്ക് ലിബല്‍, സ്ലാന്‍ഡര്‍ എന്നിങ്ങനെ അപകീര്‍ത്തിക്കെതിരെ നിയമനടപടി കൈക്കൊള്ളാവുന്നതാണ്. എന്നാല്‍ ചോദിക്കുന്ന നഷ്ടപരിഹാരത്തിന്റെ ദശാംശം കോടതിയില്‍ കെട്ടിവച്ചുകൊണ്ടല്ലാതെ കേസ് നടത്താന്‍ കഴിയില്ല. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു എന്നുവരികിലും മറ്റുള്ളവര്‍ക്കു ദോഷം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് നുണ പറയാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന തരത്തില്‍ അതിന്റെ വ്യാഖ്യാനങ്ങള്‍ പോകുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്.
|ഒപ്പീനിയന്‍ | സെബിന്‍ എബ്രഹാം ജേക്കബ്|
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നവരില്‍ പലരും സ്വാതന്ത്ര്യം കിട്ടിയതോടെ സാമൂഹ്യപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു നിശബ്ദരായി എന്നുകേട്ടിട്ടുണ്ട്. ഇത് ഏതു സമരത്തെ സംബന്ധിച്ചും പറയാവുന്ന കാര്യമാണ്. ഒരു ഘട്ടത്തില്‍ ഒരു സമരത്തില്‍ വളരെ ആവേശത്തോടെ പങ്കെടുക്കും. അത് തന്റെകൂടി ആവശ്യമാണെന്ന് ഉറച്ചുവിശ്വസിക്കും. ഏതോ ഘട്ടത്തില്‍ വച്ച് സമരവുമായി വഴിപിരിയും. നിശബ്ദരാവും. പിന്നീടു സമരത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞാലും ആകെ ഒരു കണ്‍ഫ്യൂഷന്‍ ആയിരിക്കും. ഒരുതരം clartiy deficit. നിരന്തരം brain storming നടത്തുകയും peer groupമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടല്ലാതെ ആരും ഒരു പാതയില്‍ ദീര്‍ഘകാലം ചരിക്കില്ല.
ബോധി കോമണ്‍സിനെതിരെയും ഡൂള്‍ ന്യൂസിനെതിരെയും ഇതേ കാരണത്താല്‍ കേസ് എടുത്തിരുന്നു. തുടര്‍ന്ന് ദ ഹിന്ദു ദിനപ്പത്രം ഇതിനെതിരെ മുഖപ്രസംഗമെഴുതി. മാധ്യമപ്രവര്‍ത്തകരായിരുന്നിട്ടും ഞങ്ങളെ ശല്യം ചെയ്യാന്‍ ഈ വകുപ്പു ധാരാളമായിരുന്നു.
66എ എന്ന കരിനിയമത്തിനെതിരെ നടന്നത് സ്വാതന്ത്ര്യസമരമൊന്നും ആയിരുന്നില്ല. ആരൊക്കെയോ ഓരോരോ കോണിലിരുന്നു ലേഖനങ്ങളെഴുതി. ആരൊക്കെയോ പ്രതിഷേധിച്ചു. ഒടുവില്‍ നിയമവിദ്യാര്‍ത്ഥിയായ ഒരു 22 വയസ്സുകാരി വേണ്ടിവന്നു, അതിനെതിരെ കോടതിയില്‍ പൊരുതാന്‍. അവര്‍ കോടതിക്കു ബോധ്യപ്പെടും മട്ടില്‍ വസ്തുതകള്‍ നിരത്തിയതുകൊണ്ട്, സുപ്രീം കോടതി ആ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദുചെയ്തു. അത് ജനാധിപത്യമൂല്യങ്ങളുടെ കൂടി വിജയമായി.
ആന്തുലെ വിഷയത്തില്‍ സഭ സ്തംഭിച്ചിരിക്കെ ചര്‍ച്ചപോലുമില്ലാതെ പാസാക്കിയ ഒരു നിയമത്തിലെ വിവാദവകുപ്പു മാത്രമല്ല, കോടതി റദ്ദ് ചെയ്തത്. ഒപ്പം ഇതേവരെ കേരളത്തില്‍ സോഷ്യല്‍ സ്‌ക്രൂട്ടിനിക്കു കാര്യമായി വിധേയമായിട്ടില്ലാത്ത കേരള പൊലീസ് ആക്റ്റിലെ 118ഡി എന്ന വകുപ്പും റദ്ദാക്കി. 2011 ഡിസംബറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ ആക്റ്റിലെ ആ വകുപ്പ് ഇങ്ങനെ പറയുന്നു:
“118. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷ. ഏതെങ്കിലും വ്യക്തി, //(ഡി) പ്രസ്താവനയാലോ, അഭിപ്രായ പ്രകടനത്താലോ, ടെലഫോണ്‍ വിളിയിലൂടെയോ, ഏതെങ്കിലും വിധത്തിലുള്ള വിളികളാലോ, അനുധാവനം ചെയ്‌തോ, ഏതെങ്കിലും ഉപാധിയിലൂടെ സന്ദേശങ്ങളോ കത്തുകളോ അയയ്ക്കുകയോ ചെയ്ത് ഏതെങ്കിലും ആളിന് അസഭ്യമായ രീതിയില്‍ അസഹ്യത ഉണ്ടാക്കുകയോ // ചെയ്താല്‍, അയാള്‍ കുറ്റസ്ഥാപനത്തിന്മേല്‍ മൂന്നുവര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടേണ്ടതാണ്.”
(2011ലെ ആക്റ്റ് ആണിത് എന്നു പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011 ഏപ്രിലിലായിരുന്നു പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. അതിനുമുമ്പാണോ പിമ്പാണോ ബില്‍ പാസാക്കിയതെന്നു വ്യക്തമാക്കാതെയിരിക്കാന്‍ ഈ പത്രങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്.)
ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ടും, കേസ് ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ പ്രതി ആയിരുന്നതുകൊണ്ടും സര്‍വ്വോപരി, ചെയ്ത പ്രവര്‍ത്തിയുടെ രാഷ്ട്രീയപ്രാധാന്യത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടും അതിന്റെ പേരില്‍ കോടതി കയറിയിറങ്ങാന്‍ മടിയില്ലായിരുന്നതുകൊണ്ടും മാത്രമാണ്. അതേ സമയം ഒരു സാധാരണക്കാരനായ വ്യക്തി തന്റെ സോഷ്യല്‍ മീഡിയ ക്രെഡന്‍ഷ്യല്‍സ് ഉപയോഗിച്ച് ഏതെങ്കിലും ബ്ലോഗില്‍ പബ്ലിഷ് ചെയ്ത കാര്യം ആയിരുന്നു എങ്കില്‍ പൊലീസ് പിന്നാലെ നടന്നു വേട്ടയാടിയേനെ.
66എയ്‌ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നയാളാണ് ഞാന്‍. വിവിധ സെമിനാറുകളിലും യോഗങ്ങളിലും അതിന്റെ അപകടങ്ങളെപ്പറ്റി സംസാരിച്ചിട്ടുണ്ട്. കുറിപ്പുകളെഴുതിയിട്ടുണ്ട്. ഒടുവില്‍ മാതൃഭൂമി ദിനപ്പത്രത്തിലെ ജേണലിസ്റ്റുകളുടെ വേജ് ബോര്‍ഡ് സമരത്തില്‍ പങ്കെടുത്തവരെ ദൂരദേശങ്ങളിലേക്കു സ്ഥലംമാറ്റിയപ്പോള്‍ സമരത്തിന്റെ അണിയറക്കാര്‍ എഴുതിയ ലേഖനം ഞാന്‍ എഡിറ്ററായിരുന്ന “malayal.am”ല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എനിക്കെതിരെ പത്രസ്ഥാപനത്തിന്റെ പരാതിയില്‍ പൊലീസ് 66എ ചുമത്തുകയും പത്രസ്ഥാപനത്തിന്റെ എച്ച്.ആര്‍ വിഭാഗത്തില്‍നിന്ന് എന്നു പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ ഇതേ 66എ പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് എസ്.പി ഓഫീസിലും പേട്ട സി.ഐ ഓഫീസിലും തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലും വെവ്വേറെ പരാതികള്‍ ഫയല്‍ ചെയ്തിരുന്നു. സൈബര്‍ സ്റ്റേഷനില്‍ നിന്നാണ് ആദ്യം വിളിച്ചത്. അവിടെ മൊഴികൊടുത്ത് തിരിച്ചുപോന്നു കഴിഞ്ഞ് പേട്ട സി.ഐ ഓഫീസില്‍ നിന്നും വിളിച്ചു. ആ കേസില്‍ പേട്ട സിഐ ഓഫീസില്‍ മൊഴി കൊടുത്തിട്ടുണ്ട്. സി.ഐയെ കാണാന്‍ വീണ്ടും എത്തണം എന്നാവശ്യപ്പെട്ടെങ്കിലും പോയില്ല. കോഴിക്കോടെത്തി പത്രാധിപരെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍വ്വാഹമില്ലെന്നു പറഞ്ഞൊഴിഞ്ഞു.
ഇതു സാധിച്ചത്, ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ടും, കേസ് ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ പ്രതി ആയിരുന്നതുകൊണ്ടും സര്‍വ്വോപരി, ചെയ്ത പ്രവര്‍ത്തിയുടെ രാഷ്ട്രീയപ്രാധാന്യത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടും അതിന്റെ പേരില്‍ കോടതി കയറിയിറങ്ങാന്‍ മടിയില്ലായിരുന്നതുകൊണ്ടും മാത്രമാണ്. അതേ സമയം ഒരു സാധാരണക്കാരനായ വ്യക്തി തന്റെ സോഷ്യല്‍ മീഡിയ ക്രെഡന്‍ഷ്യല്‍സ് ഉപയോഗിച്ച് ഏതെങ്കിലും ബ്ലോഗില്‍ പബ്ലിഷ് ചെയ്ത കാര്യം ആയിരുന്നു എങ്കില്‍ പൊലീസ് പിന്നാലെ നടന്നു വേട്ടയാടിയേനെ.
തനിക്കെതിരായ വിഷലിപ്തമായ നുണപ്രചാരണത്തെ പ്രതിരോധിക്കാന്‍ സാക്ഷാല്‍ പിണറായി വിജയന്‍ പോലും, ഈ വിവാദവകുപ്പ് ഉപയോഗിച്ച സ്ഥിതിക്ക്, ഉള്ള നിയമം വച്ചു കേസ് എടുക്കണമെന്ന് ആരെങ്കിലും വാദിച്ചു എന്നത് ഒരു വലിയ പ്രശ്‌നമായി എനിക്കിന്നു തോന്നുന്നില്ല. ആ നിയമം യാതൊരു ചര്‍ച്ചയും കൂടാതെ പാര്‍ലമെന്റില്‍ പാസാക്കിയ യുപിഎ ഗവണ്‍മെന്റാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി.
ബോധി കോമണ്‍സിനെതിരെയും ഡൂള്‍ ന്യൂസിനെതിരെയും ഇതേ കാരണത്താല്‍ കേസ് എടുത്തിരുന്നു. തുടര്‍ന്ന് ദ ഹിന്ദു ദിനപ്പത്രം ഇതിനെതിരെ മുഖപ്രസംഗമെഴുതി. മാധ്യമപ്രവര്‍ത്തകരായിരുന്നിട്ടും ഞങ്ങളെ ശല്യം ചെയ്യാന്‍ ഈ വകുപ്പു ധാരാളമായിരുന്നു.
ഇപ്പോള്‍ കേസിന്റെ നില എന്താണ് എന്നു നിശ്ചയമില്ല. അതു കോടതിയില്‍ എത്തിയോ അതോ പ്രൊസീഡിങ്‌സ് ഉപേക്ഷിച്ചോ എന്നൊന്നും അറിയില്ല. എങ്കിലും പറഞ്ഞുവന്നാല്‍ ഞാനും 66എയുടെ ഇരയാണ്. എന്നാല്‍ അന്ന് ഏറെ ധാര്‍മ്മികരോഷമൊക്കെ തോന്നിയെങ്കിലും ഇന്നിപ്പോള്‍ മാതൃഭൂമി പരാതിപ്പെട്ടതില്‍ പ്രത്യേകിച്ചു വിഷമമൊന്നും തോന്നുന്നില്ല. കയ്യില്‍കിട്ടിയ ഒരു നിയമം അവരെടുത്ത് ഉപയോഗിച്ചു എന്നേയുള്ളൂ. നിയമം അവിടെയുണ്ടായിരുന്നു എന്നതാണു കാര്യം.
എന്തിനധികം പറയുന്നു? തനിക്കെതിരായ വിഷലിപ്തമായ നുണപ്രചാരണത്തെ പ്രതിരോധിക്കാന്‍ സാക്ഷാല്‍ പിണറായി വിജയന്‍ പോലും, ഈ വിവാദവകുപ്പ് ഉപയോഗിച്ച സ്ഥിതിക്ക്, ഉള്ള നിയമം വച്ചു കേസ് എടുക്കണമെന്ന് ആരെങ്കിലും വാദിച്ചു എന്നത് ഒരു വലിയ പ്രശ്‌നമായി എനിക്കിന്നു തോന്നുന്നില്ല. ആ നിയമം യാതൊരു ചര്‍ച്ചയും കൂടാതെ പാര്‍ലമെന്റില്‍ പാസാക്കിയ യുപിഎ ഗവണ്‍മെന്റാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി.
സമാനമായ വകുപ്പ് പൊലീസ് ആക്റ്റില്‍ ചേര്‍ത്തുകെട്ടിയ സംസ്ഥാനത്തെ യു.ഡി.എഫ് ഗവണ്‍മെന്റാണ് രണ്ടാംപ്രതി. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിഗതമായ സ്വകാര്യതയ്ക്കും പുല്ലുവില കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥവൃന്ദവും ആ ഉദ്യോഗസ്ഥവൃന്ദം കെട്ടിയൊരുക്കുന്ന ചട്ടങ്ങള്‍ ഇഴകീറി പരിശോധിക്കാതെ നിയമസഭയിലും പാര്‍ലമെന്റിലും പാസാക്കിയെടുക്കുന്ന ജനപ്രതിനിധികളും ആണ് അതിനുത്തരവാദികള്‍.
എന്നിട്ടും ഏതോ ഘട്ടത്തില്‍ ഈ നിയമത്തോടുള്ള എതിര്‍പ്പ് എന്നില്‍നിന്നു ചോര്‍ന്നുപോയി. അതിന്റെ എല്ലാ ദുരുപയോഗ സാധ്യതകളും പകല്‍വെളിച്ചംപോലെ മുന്നില്‍നില്‍ക്കുമ്പോഴും, എന്തിന്, കേരള പൊലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തെത്തിച്ച മാധ്യമത്തിനെതിരെ നടപടിയെടുക്കുകയും വിവരം ചോര്‍ത്തിയ സിവില്‍ പൊലീസ് ഓഫീസറെ പിരിച്ചുവിടുകയും ചെയ്ത സംഭവം അടക്കം വലിയ മനുഷ്യാവകാശലംഘനങ്ങള്‍ക്കായി ഈ രണ്ടുവകുപ്പുകളും ഉപയോഗിക്കുന്ന ഘട്ടത്തിലും സോഷ്യല്‍ മീഡിയയിലൂടെ അപമാനിതരാവുന്ന മനുഷ്യര്‍ക്ക് നീതി ലഭിക്കാന്‍ എന്താണുമാര്‍ഗ്ഗം എന്നാണു ചിന്തിച്ചത്.
അടുത്തപേജില്‍ തുടരുന്നു
“കുളക്കടവിലെ വര്‍ത്തമാനം” എന്നു നമ്മള്‍ വിവക്ഷിക്കുന്ന നാട്ടിന്‍പുറം കുശുകുശുപ്പുകള്‍ പലപ്പോഴും അപകീര്‍ത്തികരമാണ്. എന്നാല്‍ അവ പരമാവധി ആ ചുറ്റുവട്ടത്ത് ഒതുങ്ങിനില്‍ക്കുന്നതാണ്. പരമാവധി പോയാല്‍ ഒരു അടിപിടിക്കേസില്‍ അവസാനിക്കുന്നത്. അതുപോലെയല്ല, ഇന്റര്‍നെറ്റ്. ഇവിടെ എന്തിട്ടാലും അത് കാലാകാലം അവിടെ കിടക്കും. ഇടയ്ക്കിടയ്ക്ക് അതിങ്ങനെ പൊന്തിവരും. അത് സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ ഗുണപ്രദമാകണമെന്നില്ല.
തീര്‍ച്ചയായും നമുക്ക് ലിബല്‍, സ്ലാന്‍ഡര്‍ എന്നിങ്ങനെ അപകീര്‍ത്തിക്കെതിരെ നിയമനടപടി കൈക്കൊള്ളാവുന്നതാണ്. എന്നാല്‍ ചോദിക്കുന്ന നഷ്ടപരിഹാരത്തിന്റെ ദശാംശം കോടതിയില്‍ കെട്ടിവച്ചുകൊണ്ടല്ലാതെ കേസ് നടത്താന്‍ കഴിയില്ല. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു എന്നുവരികിലും മറ്റുള്ളവര്‍ക്കു ദോഷം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് നുണ പറയാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന തരത്തില്‍ അതിന്റെ വ്യാഖ്യാനങ്ങള്‍ പോകുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്.
രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും വിഷ്വല്‍ മീഡിയ ജേണലിസ്റ്റുകളെ കുറിച്ചും നാലുപേര്‍ അറിയുന്ന ആരെക്കുറിച്ചും എന്തു കഥയും മെനയാം എന്നും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാം എന്നും പരാതിയുണ്ടെങ്കില്‍ അവര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യട്ടെ എന്നും വയ്ക്കുന്നത് ഒരു വകയാണ്. അത് അഭിപ്രായപ്രകടന സ്വാതന്ത്ര്യമായി കണക്കില്‍ കൂട്ടാനാവില്ല. പരിഹാസത്തെ കുറിച്ചല്ല ഇപ്പറയുന്നത്. പരിഹാസം മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമാണ്.
പരിഹസിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യം തന്നെ. എന്നാല്‍ അങ്ങനെയല്ല, ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റുകള്‍. നമുക്ക് അറിയാന്‍ വയ്യാത്ത കാര്യത്തെക്കുറിച്ചുപോലും ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റുകള്‍ ഇറക്കാന്‍ നാമെപ്പോഴും തയ്യാറാണ്. അതുവഴി അബദ്ധങ്ങളുണ്ടാവാം. എന്നാല്‍ അതിനേക്കാള്‍ പ്രശ്‌നതരമാണ്, അറിഞ്ഞുകൊണ്ട് പച്ചനുണ പറയുന്നത്. ഉത്തരവാദിത്വമുള്ള സമൂഹത്തിനെ സ്വാതന്ത്ര്യത്തിന്റെ വിലയറിയൂ. നാമാകട്ടെ, അതിനെ എങ്ങനെ ദുരുപയോഗിക്കാം എന്നുമാത്രം നോക്കിയിരിപ്പാണ്.
അതായത് അപവാദം പ്രചരിപ്പിക്കാന്‍ അച്ചടിമാദ്ധ്യമങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന നിയതമായ ഒരു ഫോര്‍മാറ്റുണ്ട്. ആ ഫോര്‍മാറ്റുപയോഗിച്ചാല്‍ ആര്‍ക്കും അപവാദം പ്രചരിപ്പിക്കുകതന്നെ ചെയ്യാം. എന്നാല്‍ വെബ്ബില്‍ പേരിനെങ്കിലും ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഇനിയിപ്പോള്‍ വെബ്ബിലും എന്തും എഴുതാം എന്ന നിലയാവുകയാണ്. ലൂപ് ഹോളുകള്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി. ഇതു താരതമ്യേന ചെറിയ കേസാണ്. അതുപോലെയല്ല, പലതും. ഉദാഹരണത്തിന് ഒരു ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ തലവെട്ടിയൊട്ടിച്ച് നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ വിതരണം ചെയ്തതിനെതിരെ അവര്‍ പരാതിപ്പെട്ടത് അടുത്തകാലത്താണ്. അത്തരം ക്രൈമിനെ എങ്ങനെ നേരിടാനാവും?
“Anything that can go wrong, will go wrong” എന്നാണു മര്‍ഫിയുടെ നിയമം പറയുന്നതു്. ഐടി ആക്റ്റ് 66എ ആയാലും പൊലീസ് ആക്റ്റ് 118ഡി ആയാലും ദുരുപയോഗപ്പെടുത്താന്‍ കഴിയുന്ന വകുപ്പുകളായിരുന്നു. അവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകതന്നെ ചെയ്തു. വെബ് പോര്‍ട്ടലുകള്‍ മാത്രമാണ്, മാധ്യമലോകത്തുനിന്ന് 66എയ്‌ക്കെതിരെ കാര്യമായി ശബ്ദിച്ചത്. അച്ചടിമാദ്ധ്യമങ്ങള്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. അവര്‍ക്ക് അവരുടെ താളുകളില്‍ എന്തും അച്ചടിക്കാമായിരുന്നു.
ഇ.പി ജയരാജനെ സെക്രട്ടറിയാക്കാന്‍/പ്രതിപക്ഷ നേതാവാക്കാന്‍ പിണറായി വിജയന്റെ നീക്കം എന്നു മനോരമയുടെ പുറത്ത് കഴിഞ്ഞദിവസവും നമ്മള്‍ കണ്ടതാണ. അതേ വാര്‍ത്തയില്‍ തന്നെ എന്നാല്‍ സമ്മേളനത്തിലോ കമ്മിറ്റിയിലോ അത് ആരും ഉന്നയിച്ചില്ല എന്ന നിഷേധം കൂടി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഇതൊന്നും അപവാദത്തിന്റെ പട്ടികയില്‍ വരുന്നില്ല. ഒരു നേതാവിനെ നിശ്ചിതസ്ഥാനത്തേക്ക് അവരോധിക്കാന്‍ മറ്റൊരു നേതാവിനു താത്പര്യം എന്നെഴുതുന്നതില്‍ രണ്ടുപേര്‍ക്കും മാനഹാനി തോന്നേണ്ട കാര്യമില്ലല്ലോ. എന്നാല്‍ ആ വാര്‍ത്ത പച്ചനുണയാണെന്ന് അതെഴുതുന്നയാള്‍ക്ക് അറിയാം. അങ്ങനെ എഴുതുന്നതില്‍ അയാള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം അതേ വാര്‍ത്തയില്‍ ഒരു വരിയായി പിന്നീടു പ്രത്യക്ഷപ്പെടുന്നുണ്ട്. പിണറായി ഗ്രൂപ്പില്‍ പുതുതായി കോടിയേരി ഗ്രൂപ്പ് രൂപപ്പെടുന്നു എന്നതാണ് ആ വരി. അതൊരു വിത്തിടലാണ്. അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും ആ വിത്തു തളിര്‍ത്ത് ചെടിയായി, പൂവായി, കായായി പരിലസിക്കും.
അതായത് അപവാദം പ്രചരിപ്പിക്കാന്‍ അച്ചടിമാദ്ധ്യമങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന നിയതമായ ഒരു ഫോര്‍മാറ്റുണ്ട്. ആ ഫോര്‍മാറ്റുപയോഗിച്ചാല്‍ ആര്‍ക്കും അപവാദം പ്രചരിപ്പിക്കുകതന്നെ ചെയ്യാം. എന്നാല്‍ വെബ്ബില്‍ പേരിനെങ്കിലും ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഇനിയിപ്പോള്‍ വെബ്ബിലും എന്തും എഴുതാം എന്ന നിലയാവുകയാണ്. ലൂപ് ഹോളുകള്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി. ഇതു താരതമ്യേന ചെറിയ കേസാണ്. അതുപോലെയല്ല, പലതും. ഉദാഹരണത്തിന് ഒരു ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ തലവെട്ടിയൊട്ടിച്ച് നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ വിതരണം ചെയ്തതിനെതിരെ അവര്‍ പരാതിപ്പെട്ടത് അടുത്തകാലത്താണ്. അത്തരം ക്രൈമിനെ എങ്ങനെ നേരിടാനാവും?
ജനുവിന്‍ ആയ പരാതികളില്‍ പരിഹാരം കാണാന്‍ എന്താവും മാര്‍ഗ്ഗം? ആ… അറിയില്ല. (അതെ, ആ.ഭാ.സം. ഫെയിം ഗോക്രി പറയുന്ന ടോണ്‍ തന്നെ) ഒന്നെനിക്കറിയാം. ഞാന്‍ എല്ലായ്‌പോഴും ഒരു പുരോഗമനവാദിയല്ല. ചിലപ്പോഴൊക്കെ ഞാന്‍ എന്നില്‍ത്തന്നെ ഒരു മൂരാച്ചിയെ ദര്‍ശിച്ചു് അത്ഭുതമൊന്നും കൂടാതെ കടന്നുപോകുന്നു. ആഴത്തിലും പരപ്പിലും രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന, പിഞ്ഞിപ്പോയ കണ്ണികളുടെ വില ശരിക്കും അറിയുന്നു.
ഇതില്‍ രണ്ടുമാനങ്ങളുണ്ട്. “കുളക്കടവിലെ വര്‍ത്തമാനം” എന്നു നമ്മള്‍ വിവക്ഷിക്കുന്ന നാട്ടിന്‍പുറം കുശുകുശുപ്പുകള്‍ പലപ്പോഴും അപകീര്‍ത്തികരമാണ്. എന്നാല്‍ അവ പരമാവധി ആ ചുറ്റുവട്ടത്ത് ഒതുങ്ങിനില്‍ക്കുന്നതാണ്. പരമാവധി പോയാല്‍ ഒരു അടിപിടിക്കേസില്‍ അവസാനിക്കുന്നത്. അതുപോലെയല്ല, ഇന്റര്‍നെറ്റ്. ഇവിടെ എന്തിട്ടാലും അത് കാലാകാലം അവിടെ കിടക്കും. ഇടയ്ക്കിടയ്ക്ക് അതിങ്ങനെ പൊന്തിവരും. അത് സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ ഗുണപ്രദമാകണമെന്നില്ല.
മിശിഹാരാത്രിയാണ് മഹാശിവരാത്രിയായത് എന്നു് ഒരു മെത്രാന്‍ പറഞ്ഞതായി ഒരു നുണ എല്ലാ ശിവരാത്രിക്കാലത്തും ബ്ലോഗ് പോസ്റ്റ് ആയും ഫേസ് ബുക്ക് പോസ്റ്റ് ആയും കറങ്ങിനടക്കുന്നുണ്ട്. അത് ഇറങ്ങിയ കാലത്തുതന്നെ വരിക്കുവരിയായി പൊളിച്ചടുക്കിയതാണ്. എന്നാലും അത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എങ്ങനെ അതിനെ തടയാനാവും? അതിന് നിലവിലുള്ള നിയമങ്ങളില്‍ എന്തു പരിഹാരമുണ്ട്? ഒരിക്കലും 66എ അതിനു പരിഹാരമായിരുന്നില്ല. അത് പലരും പറയുന്നതുപോലെ തന്നെ ഡ്രാക്കോണിയന്‍ ആയിരുന്നു. 118ഡിയും അതെ. പക്ഷെ ഈ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരുന്നു.
ജനുവിന്‍ ആയ പരാതികളില്‍ പരിഹാരം കാണാന്‍ എന്താവും മാര്‍ഗ്ഗം? ആ… അറിയില്ല. (അതെ, ആ.ഭാ.സം. ഫെയിം ഗോക്രി പറയുന്ന ടോണ്‍ തന്നെ) ഒന്നെനിക്കറിയാം. ഞാന്‍ എല്ലായ്‌പോഴും ഒരു പുരോഗമനവാദിയല്ല. ചിലപ്പോഴൊക്കെ ഞാന്‍ എന്നില്‍ത്തന്നെ ഒരു മൂരാച്ചിയെ ദര്‍ശിച്ചു് അത്ഭുതമൊന്നും കൂടാതെ കടന്നുപോകുന്നു. ആഴത്തിലും പരപ്പിലും രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന, പിഞ്ഞിപ്പോയ കണ്ണികളുടെ വില ശരിക്കും അറിയുന്നു.