ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ ഡി.എല്‍.എഫിന് വിലക്ക്
Big Buy
ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ ഡി.എല്‍.എഫിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2014, 8:20 pm

dlf[] മുംബൈ: ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ വിലക്ക്. പ്രാഥമിക ഓഹരിവില്‍പന സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചതിന് മൂന്ന് വര്‍ഷത്തേക്കാണ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2007-ല്‍ ഐ.പി.ഒ വഴി സമാഹരിച്ച 9,187 കോടി രൂപയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി മറച്ചുവെച്ചതിനെ തുടര്‍ന്നാണ് സെബിയുടെ നടപടി. ഡി.എല്‍.എഫ് കമ്പനി നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്നു കാണിച്ച് ദില്ലി സ്വദേശിയായ കെ.കെ സിന്‍ഹ നല്‍കിയ പരാതിയിലാണ് കമ്പനിക്കും കമ്പനി അധികൃതര്‍ക്കും സെബി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഡി.എല്‍.എഫ് ചെയര്‍മാന്‍ കെ.പി.സിങ്, വൈസ് ചെയര്‍മാന്‍ രാജീവ് സിങ്, മാനേജിംഗ് ഡയറക്ടര്‍ ടി.സി.ഗോയല്‍ എന്നിവരടക്കം ആറു പേര്‍ക്കാണ് വിലക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഡി.എല്‍.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സെബിയുടെ വിലക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.