ന്യൂദല്‍ഹി: രണ്ടാമത് ഇന്ത്യ ഗ്രാന്‍പ്രീയുടെ പരിശീലന മത്സരത്തില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഇന്ത്യ ഗ്രാന്‍പ്രീയിലെ ചാമ്പ്യനാണ് സെബാസ്റ്റിയന്‍ വെറ്റല്‍. 22 ലാപ്പ് 1:27.619 സെക്കന്‍ഡിലാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്.
മെക്‌ലാറന്‍ മെഴ്‌സിഡസിന്റെ ജെന്‍സന്‍ ബട്ടന്‍ 0.310 സെക്കന്‍ഡ് പിറകില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതും ലൂയിസ് ഹാമില്‍ട്ടണ്‍ നാലാമതുമെത്തി.[]
മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ മെഴ്‌സിഡസില്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ഫോഴ്‌സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റയ്ക്ക് പന്ത്രണ്ടാമതും നിക്കോ ഹള്‍കെന്‍ബര്‍ഗിന് 14ാമതുമാണ് എത്താനായത്.
വെറ്റലിനും ബട്ടനും ഭീഷണി ഉയര്‍ത്തുന്ന ലോട്ടസിന്റെ കിമി റെയ്‌കോനന് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നാല് റേസുകള്‍ കൂടി ശേഷിക്കെ സെബാസ്റ്റിയന്‍ വെറ്റലാണ് 215 പോയിന്റോടെ ലീഡ് ചെയ്യുന്നത്.
അലോണ്‍സോ 209 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 167 പോയിന്റുള്ള കിമി റെയ്‌കോനനാണ് മൂന്നാം സ്ഥാനത്ത്. ടീമിനത്തില്‍ റെഡ്ബുള്‍ 367 പോയിന്റോടെയാണ് ലീഡ് ചെയ്യുന്നത്.
രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 290 ഉം മൂന്നാം സ്ഥാനത്തുള്ള മെക്‌ലാറന്‍ മെഴ്‌സിഡസിന് 284 ഉം പോയിന്റാണുള്ളത്.