ഇന്ന് രാവിലെ മുംബൈ തുറമുഖത്തിനടുത്ത് ഉറാനില്‍ നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപം കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ നാലുപേരെ കണ്ടതായി രണ്ടു വിദ്യാര്‍ഥികളാണ് വിവരം നല്‍കിയത്.
മുംബൈ: മുംബൈയില്‍ ആയുധങ്ങളുമായി അജ്ഞാതരെ കണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നാവികസേന അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ മുംബൈ തുറമുഖത്തിനടുത്ത് ഉറാനില്‍ നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപം കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ നാലുപേരെ കണ്ടതായി രണ്ടു വിദ്യാര്‍ഥികളാണ് വിവരം നല്‍കിയത്.
യു.ഇ.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു ചെയ്തു. തുടര്‍ന്ന് നാവികസേന വിവരം മുംബൈ ഭീകരവിരുദ്ധ സേനയ്ക്കും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറുകയായിരുന്നു.
നേവല്‍ ബേസില്‍ നിയോഗിച്ചിട്ടുള്ള മറൈന്‍ കമാന്‍ഡോകള്‍, മാര്‍കോസ് എന്നിവയ്ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് മുംബൈ പൊലീസും നാവികസേനയും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.
മുംബൈ തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയായ ഐ.എന്‍.എസ് അഭിമന്യൂവിലും ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.
2008ല്‍ വന്‍ ആയുധ സന്നാഹവുമായെത്തിയ ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഒമ്പത് തീവ്രവാദികളെ സൈന്യം വധിച്ചു. അജ്മല്‍ കസബ് എന്ന തീവ്രവാദി ജീവനോടെ പിടിയിലാവുകയും ഇയാളെ പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തു.
മുംബൈ പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതേസമയം, സംശയകരമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.