| Sunday, 28th July 2019, 4:03 pm

ക​ട​ലും കാ​യ​ലും സം​ഗ​മി​ക്കും തോ​ട്ട​പ്പ​ള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക​ട​ലും കാ​യ​ലും സം​ഗ​മി​ക്കു​ന്ന മ​നോ​ഹ​ര​ചി​ത്ര​ത്തി​ന് സാ​ക്ഷി​യാ​ക​ണ​മെ​ങ്കി​ൽ നേ​രെ തോ​ട്ട​പ്പ​ള്ളി ബീ​ച്ചി​ലേ​ക്ക് പോ​കാം.​മൂ​ന്നു പു​ണ്യ ന​ദി​ക​ൾ അ​റ​ബി​ക്ക​ട​ലു​മാ​യി സം​ഗ​മി​ക്കു​ന്ന അ​പൂ​ർ​വ്വ​കാ​ഴ്ച കാ​ണാം.​പ​മ്പ​യും,അ​ച്ഛ​ൻ​കോ​വി​ലാ​റും,മ​ണി​മ​ല​യാ​റും ഇ​വി​ടെ​യെ​ത്തി അ​റ​ബി​ക്ക​ട​ലി​നെ പു​ൽ​കു​ന്നു.​പ​ടി​ഞ്ഞാ​റ് ക​ട​ലും,കി​ഴ​ക്ക് അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളും..​ഇ​താ​ണ് തോ​ട്ട​പ്പ​ള്ളി..

ആ​ല​പ്പു​ഴ കൊ​ല്ലം റൂ​ട്ടി​ൽ ദേ​ശീ​യ​പാ​ത 47 നോ​ട് ചേ​ർ​ന്നാ​ണ് ഈ ​മ​നോ​ഹ​ര സം​ഗ​മ​മ​ഭൂ​മി.​ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​രം. 420 മീ​റ്റ​ർ ദൂ​രം വ​രു​ന്ന ആ​റു​പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യ്ക്കു ഇ​രു​വ​ശ​ത്തു​മാ‍യാ​ണ് ക​ട​ലും കാ​യ​ലും.​സ്പിൽവേ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന യാ​ത്രി​ക​ർ​ക്കും ഇ​രു​വ​ശ​ത്തും പ്ര​കൃ​തി​യു​ടെ വേ​റി​ട്ട ഭാ​വ​ങ്ങ​ൾ ദൃ​ശ്യ​മാ​കു​ന്നു.​ഒ​രു വ​ശ​ത്ത് തി​ര​യു​ടെ അ​ല​യൊ​ളി​ക​ളെ​ങ്കി​ൽ മ​റു​വ​ശ​ത്ത് ശാ​ന്ത​മാ​യ കാ​യ​ലോ​ളങ്ങൾ.​ കു​ട്ട​നാ​ട​ൻ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലാ​ത്ത കാ​ഴ്ച​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലേ​ത്.​വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നും കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്കു​വാ​നാ​യി ക​ട​ൽ​ത്തീ​ര​ത്തെ പൊ​ഴി മു​റി​ക്കു​ന്ന​തോ​ടെ​യാ​ണ് ക​ട​ൽ കാ​യ​ൽ സം​ഗ​മ​ത്തി​ന്‍റെ അ​ല​യ​ടി​ക​ൾ കാ​ണാ​ൻ ക​ഴി​യു​ക.​നി​ല​വി​ൽ പൊ​ഴി തു​റ​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളും കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങി.

പൊ​ഴി മു​റി​ച്ച​തോ​ടെ മ​ൺ​തി​ട്ട​ക​ളു‌​ടെ പൊ​ക്കം കൂ​ടി​യ​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു.​ കരയിൽ നിന്ന് തി​ര​യ്ക്കു മു​ക​ളി​ൽ കാ​ൽ നീ​ട്ടി​യി​രി​ക്കാം.​ബാ​ൽ​ക്ക​ണി​യി​ലി​രു​ന്ന് ക​ട​ൽ​ക്കാ​ഴ്ച്ച കാ​ണു​ന്ന പ്ര​തീ​തി…

ക​ട​ലും ക​ണ്ട് ക​പ്പ​ല​ണ്ടി​യും കൊ​റി​ച്ച് മ​ട​ങ്ങു​മ്പോ​ൾ കൈ ​നി​റ​യെ മ​ത്സ്യം വേ​ണ​മെ​ങ്കി​ൽ അ​തു​മാ​വാം.​ധാ​രാ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും,ത​ദ്ദേ​ശി​യ​രും വ​ല വീ​ശാ​നെ​ത്തു​ന്നു.​പ്ര​ധാ​ന തു​റ​മു​ഖ​മാ​യ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റും കൈ​യെ​ത്തും ദൂ​ര​ത്തു​ണ്ട്.​കാ​റ്റാ​ടി​ച്ചെ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ പ്ര​ദേ​ശം വി​വാ​ഹ ഫോ​ട്ടാേ​ഗ്ര​ഫി​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ കൂ​ടി​യാ​ണ്.​

എ​റ​ണാ​കു​ളം -തി​രു​വ​ന​ന്ത​പു​രം റൂട്ടിലെ യാ​ത്ര​ക​ൾ​ക്ക് ആ​ല​പ്പു​ഴ വ​ഴി പോ​കു​ന്ന​വ​ർ​ക്ക് അ​ൽ​പ​നേ​ര​മി​റ​ങ്ങി മ​നം കു​ളി​ർ​പ്പി​ക്കാ​നു​ള്ള കാ​ഴ്ച​ക​ളു​ണ്ട് തോ​ട്ട​പ്പ​ള്ളി​യി​ൽ.​കുട്ടികൾക്കായി ചെറിയ പാർക്കും ബീച്ചിനോട് ചേർന്നുണ്ട്.തോട്ടപ്പള്ളി ഹാർബറിലേക്കെത്തിയാൽ മത്സ്യയാനങ്ങൾ കരയ്ക്കെത്തിക്കുന്നതും ലേല കച്ചവടവുമൊക്കെ കാണാം. ക​രി​മ​ണ​ൽ ധാ​തു​ക്ക​ളാ​ൽ സ​മ്പ​ന്ന​മാ​യ​ത് കൊ​ണ്ട് മ​റ്റു ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക​റു​ത്ത മ​ണ​ലാ​ണി​വി​ടെ.സൂര്യാസ്തമയം കാണാനാണ് ഇവിടെ സഞ്ചാരികളിൽ അധികവുമെത്തുന്നത്.തോട്ടപ്പള്ളിക്കടുത്ത് തൃക്കുന്നപ്പുഴ ഗ്രാമത്തിലാണ് പല്ലന കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്.ഉത്സവ സീസണിൽ നടത്തുന്ന തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റ് കാണാൻ ധാരാളം പേർ വർഷംതോറുമിവിടെ എത്തുന്നു.

We use cookies to give you the best possible experience. Learn more