| Wednesday, 19th June 2019, 5:34 pm

കടല് കേറുമ്പോള്‍ പേടിയാണ്, വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്

അനുശ്രീ

കോഴിക്കോട്: ‘മഴ തുടങ്ങിയാല്‍ രാത്രികാലങ്ങളില്‍ ഞങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ പേടിയാണ്.കടല് കേറിയാലോ…വീട്ടില്‍ കുഞ്ഞുങ്ങളുണ്ട്’

കോഴിക്കോട് സൗത്തിലെ തീരദേശവാസികളുടെ വാക്കുകളാണിത്. കാലവര്‍ഷം തുടങ്ങിയതോടെ കടലാക്രമണം രൂക്ഷമായിരിക്കുകയാണ് . ഒപ്പം തീരം ഇടിയലും. സൗത്ത് ബീച്ച് മുതല്‍ വെള്ളയില്‍ ഹാര്‍ബര്‍ വരെയുള്ള ഭാഗങ്ങളിലാണ് തീരം വലിയ തോതില്‍ ഇടിയുന്നത്.

ഒരാഴ്ച്ചയായി തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. തിരയടി കൂടുന്നതിനനുസരിച്ച് സംരക്ഷണ ഭിത്തികള്‍ തകരാനുള്ള സാധ്യതയും കൂടുതലാണ്. തിര ആഞ്ഞടിച്ച് പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.

എന്നാല്‍ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നത് ഭീതിയോടെ നോക്കി നില്‍ക്കാനെ ഇവര്‍ക്ക് കഴിയുന്നുള്ളൂ. പലരും ബന്ധു വീടുകളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥയാണിപ്പോള്‍.കാലവര്‍ഷം തുടങ്ങുന്നതോടെ കടലാക്രമണവും രൂക്ഷമാവുമ്പോള്‍ അധികാരികളോട് ഇവര്‍ ചോദിക്കുന്നത് കടല്‍ഭിത്തിയെങ്കിലും അല്‍പ്പം ഉയര്‍ത്തി കെട്ടിതരുമോ എന്ന് മാത്രമാണ്

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ