|

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ബി.ജെ.പിയെന്ന് എസ്.ഡി.പിഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി സലാവുദ്ദീനാണ് മരിച്ചത്. ആര്‍.എസ്. എസ് പ്രവര്‍ത്തകനായിരുന്ന ശ്യാമ പ്രസാദ് വധക്കേസിലെ പ്രതിയാണ് മരിച്ച സലാഹുദ്ദീന്‍.

ചിറ്റാപ്പരിപ്പറമ്പിനടുത്ത് വെച്ചാണ് സംഭവമുണ്ടായത്.രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് പോകുകയായിരുന്നു സലാഹുദ്ദീനും കുടുംബവും. ഇവരുടെ കാറിനു പിന്നില്‍ ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറ് സൈഡാക്കി നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം ആളുകള്‍ പുറകില്‍ വന്ന് വെട്ടുകയായിരുന്നു.

ബൈക്കിലെത്തിയ സംഘം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസീസില്‍ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

കഴുത്തിന് താഴെ വെട്ടേറ്റ സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SDPI worker killed in kannur