| Monday, 16th July 2018, 7:04 pm

എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. അതേസമയം അഭിമന്യുവധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനമാചരിക്കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

ALSO READ: എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മടങ്ങവെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലാണെന്ന് നേരത്തെ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more