ആലപ്പുഴ:എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ (38) കാർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്‌ഷനിലായിരുന്നു ആക്രമണം.
സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന ഷാനെ പിന്നിൽ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നാട്ടുകാർ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. രാത്രി 11.30ന് ആയിരുന്നു മരണം.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനിലായിരുന്നു സംഭവം. കാറിലെത്തിയ നാലോളം പേര്‍ വെട്ടുകയായിരുന്നു.
അക്രമി സംഘം ആ കാറില്‍ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ആലപ്പുഴ ഡി.വൈ.എസ്.പി എം. ജയരാജ്, നോര്‍ത്ത് സി.ഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്.ഐ കെ.ആര്‍. ബിജു, മാരാരിക്കുളം എസ്.ഐ സിസില്‍ ക്രിസ്ത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: SDPI state secretary KS Shan Was mutilated