തിരുവനന്തപുരം: അഭിമന്യുവധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്.ഡി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്നുവെന്നാരോപിച്ച് പാര്‍ട്ടിയു പ്രവര്‍ത്തകരും നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പൊലീസ് വേട്ടയാടല്‍ ആരോപിച്ച് നല്‍കിയ മൂന്ന് ഹരജികളാണ് കോടതി തള്ളിയത്.
അതേസമയം അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ എസ്.ഡി.പി.ഐ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അഭിമന്യുവധത്തിലെ ഗൂഢാലോചനക്കേസില്‍ പ്രതിയായ മനാഫ് പ്രമാദമായ കൈവെട്ട് കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയകേസിലെ 13ാം പ്രതിയാണ് മനാഫ്. ഇയാളുടെ ഭാര്യയും പൊലീസ് വേട്ടയാടല്‍ ആരോപിച്ച് ഹരജി നല്‍കിയിരുന്നു.
ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശിയായ ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാംതിയ്യതി പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.
കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.
ALSO READ: ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുന്നു: ശശി തരൂര്‍
മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.
അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
WATCH THIS VIDEO: