ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍
abhimanyu murder
ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 5:36 pm

കൊച്ചി: ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ ഒളിവിലായിരുന്ന
എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒളിവിലായിരുന്ന പ്രതികളാണ് പിടിയിലായ എട്ട് പേരുമെന്ന് മനോരമാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.


ALSO READ: അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍


സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.


ALSO READ: രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നു


അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍.


ALSO READ: നീനുവിന് മാനസിക രോഗം; ഞങ്ങളെന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അത് അമിത സ്‌നേഹം കൊണ്ടെന്നും അമ്മ രഹ്ന ചാക്കോ


അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്.

ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.