'മുസ്‌ലിം തീവ്രവാദസംഘടനയാണ് എസ്.ഡി.പി.ഐ';മുസ്‌ലിം സമുദായത്തിനും മതനിരപേക്ഷതക്കും എതിരായ ഇവരെ നിരോധിക്കണം; പന്ന്യന്‍ രവീന്ദ്രന്‍
abhimanyu murder
'മുസ്‌ലിം തീവ്രവാദസംഘടനയാണ് എസ്.ഡി.പി.ഐ';മുസ്‌ലിം സമുദായത്തിനും മതനിരപേക്ഷതക്കും എതിരായ ഇവരെ നിരോധിക്കണം; പന്ന്യന്‍ രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 11:38 pm

തിരുവനന്തപുരം: മുസ്‌ലിം തീവ്രവാദസംഘടനയാണ് എസ്.ഡി.പി.ഐയെന്നും നരഹത്യയും അവയവങ്ങള്‍ വെട്ടിമാറ്റലും വര്‍ഗ്ഗീയ വികാരം വളര്‍ത്തി കലാപം സൃഷ്ടിക്കലുമാണ് ഈ ഭീകര സംഘടനയുടെ മുഖ്യ അജണ്ടയെന്നും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന് പ്രചരിപ്പിച്ച് ഹിന്ദു തീവ്രവാദത്തിന് ഇന്ധനം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


Also Read അഭിമന്യു കുടുംബ സഹായത്തിലേക്ക് ആഷിഖും റിമയും ഒരു ലക്ഷം രൂപ നല്‍കും

മുസ്‌ലിം സമുദായത്തിനും മതനിരപേക്ഷതക്കും എതിരാണ് ഇവരെന്നും കേരളത്തിന്റെ ശത്രുക്കളാണെന്നും അത് കൊണ്ട് ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവിന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മതനിരപേക്ഷതക്ക് നേരെയുളള ഏറ്റവും ഒടുവിലത്തെ ഭീകരസംഭവമാണ്. മത തീവ്രവാദികളുടെ കൊലക്കത്തി വിലപ്പെട്ട ജീവനാണ് നശിപ്പിച്ചത്. ഈ സംഭവം കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ ഭാഗമെന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം ചില ഭാഗങ്ങളില്‍ നിന്നും നടക്കുന്നതായി കാണുന്നത് അപലപനീയമാണ്. അദ്ദേഹം പറയുന്നു.


Also Read ഒരു സംഘടനകളുമായും ബന്ധമില്ല; ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടന്ന് അറിഞ്ഞാല്‍ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക; വിനായകന്‍

നേരത്തെ ഗൂഢാലോചന നടത്തി പരിചയ സമ്പന്നരായ കൊലയാളി സംഘത്തെ കൊണ്ടുവന്ന് നടത്തിയ കൊലപാതകമാണിത്. കുറ്റവാളികളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനേതാവ് സഖാവ് അഭിമന്യുവിനെ മുസ്ലിം തീവ്രവാദസംഘടനയായ എസ്.ഡി.പി.ഐ യുടെവിദ്യാര്‍ത്ഥി ഗ്രൂപ്പായ കാംപസ് ഫ്രന്റിന്റെ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കിയതാണ്. സഖാവിന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മതനിരപേക്ഷതക്ക് നേരെയുളള ഏറ്റവും ഒടുവിലത്തെ ഭീകരസംഭവമാണ്. മത തീവ്ര വാദികളുടെ കൊലക്കത്തി വിലപ്പെട്ട ജീവനാണ് നശിപ്പിച്ചത്. ഈസംഭവം കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ ഭാഗമെന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം ചില ഭാഗങ്ങളില്‍ നിന്നും നടക്കുന്നതായി കാണുന്നത് അപലപനീയമാണ്

നേരത്തെ ഗൂഢാലോചന നടത്തി പരിചയ സംബന്നരായ കൊലയാളി സംഘത്തെ കൊണ്ടുവന്ന് നടത്തിയ കൊലപാതകമാണിത് കുറ്റവാളികളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് കടുത്ത ശിക്ഷക്ക് വിധേയമാക്കണം. എസ് ഡി പി ഐ എന്ന തീവ്ര വാദികളുടെ ഭീകരതകള്‍ക്ക് പലപ്പോഴായി കേരളം ദൃക്‌സാക്ഷികളാണ്.

നരഹത്യയും അവയവങ്ങള്‍ വെട്ടിമാററലും വര്‍ഗ്ഗീയ വികാരം വളര്‍ത്തി കലാപം സൃഷ്ടിക്കലുമാണ് ഈ ഭീകര സംഘടനയുടെ മുഖ്യ അജണ്ട മുസ്ലിം ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന് പ്രചരിപ്പിച്ച് ഹിന്ദു തീവ്രവാദത്തിന് ഇന്ധനം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ മുസ്ലിം സമുദായത്തിനും മത നിരപേക്ഷതക്കും എതിരാണ് കേരളത്തിന്റെ ശത്രുക്കളാണ് അത് കൊണ്ട് ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം മതതീവ്രവാദപ്രസ്ഥാനങ്ങള്‍ക്കെതിരായി മത നിരപേക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ഒരു പൊതുവേദി വളര്‍ത്തിയെടുക്കണം, പ്രിയ സഖാവ് അഭിമന്യു സഖാവിന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മനസ്സില്‍ അണയാത്ത തീജ്വാലയാണ് കേരളം സഖാവിനെ എന്നും ഓര്‍ക്കും. ലാല്‍ സലാം സഖാവെ