ന്യൂദല്‍ഹി: പൗത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത് 47 വോട്ട് മാത്രം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്‌ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയില്‍ മത്സരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനാണ് ഓഖ്‌ലയില്‍ നിന്നും വിജയിച്ചത്. ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് അമാനത്തുള്ള ഖാന്‍ വിജയം നേടിയത്. 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് അമാനത്തുള്ള ഖാന്‍ വിജയിച്ചത്.
46 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ട്ത. 15 സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണ്. 70 സീറ്റുകളില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ ജനതാദള്‍ യൂനൈറ്റഡും ഒരു സീറ്റില്‍ ലോക് ജനശക്തി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എട്ട് മണിക്കാണ് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് ് വലിയ തിരിച്ചടിയായിരുന്നു.