പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദ പ്രകടനവുമായി എസ്.ഡി.പി.ഐ. പാലക്കാട് വിക്ടോറിയ കോളേജിന് മുമ്പിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
അതേസമയം അന്തിമ ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാലക്കാട് ബി.ജെ.പിയുടെ വോട്ട് മറിഞ്ഞിട്ടുണ്ടെന്ന് ആരോപിച്ചു. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്നുള്ളതാണ് യു.ഡി.എഫിന്റെ വിജയമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. യു.ഡി.എഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചു. എസ്.ഡി.പി.ഐ ആണ് പാലക്കാട് പ്രകടനം നടത്തിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം 18724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിലനിര്‍ത്തിയത്.ഇത്മുന്‍ എം.എല്‍.എ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ അധികം ഭൂരിപക്ഷമാണ്. 53313 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്.
എല്ലാവരും ചേര്‍ന്ന് തന്നെ കുട്ടിക്കുരങ്ങന്‍ എന്ന് വിളിച്ചില്ലേ, കള്ളപ്പണക്കാരന്‍ ആക്കിയില്ലേ, ബുദ്ധിക്ക് സ്ഥിരതയില്ലാത്തവനെന്ന് വിളിച്ചില്ലേ എന്നും രാഹുല്‍ ചോദിച്ചു. എം.വി. ഗോവിന്ദന്‍ പരാമര്‍ശത്തില്‍, അദ്ദേഹം അത്തരത്തിലൊരു പരാമര്‍ശം നടത്തുമെന്ന് താന്‍ കരുത്തുന്നില്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
Content Highlight: SDPI celebrates the victory of Rahul Mamkootathil