| Monday, 20th August 2018, 1:08 pm

പ്രതിഷ്ഠയും നക്കി തുടച്ച് കൊടുത്തോളൂ; പ്രളയത്തിന് പിന്നാലെ മണ്ണാര്‍ക്കാട് ക്ഷേത്രപരിഹസരം വൃത്തിയാക്കിയ എസ്.കെ.എസ്.എസ്.എഫിനെതിരെ ആക്രോശവുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍

ആര്യ. പി

മണ്ണാര്‍ക്കാട്: കേരളം വലിയൊരു ദുരന്തത്തെ അതിജീവിച്ച് വരുന്നതിനിടെ സംസ്ഥാനത്തിനെതിരെ വലിയ രീതിയിലുള്ള വര്‍ഗീയ പ്രചരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

ദുരിതാശ്വാസ ക്യാമ്പിലേക്ക് നാപ്കിന്‍ ചോദിച്ചവരോട് കോണ്ടം കൂടി എടുക്കട്ടേയെന്നും ബീഫ് കഴിക്കുന്ന മലയാളികളെ ആരും സഹായിക്കരുതെന്നും പ്രളയബാധിതര്‍ ധനികരാണെന്നും അവരെ സഹായിക്കരുത് എന്നുമുള്ള രീതിയില്‍ വലിയ പ്രചരണമായിരുന്നു കേരളത്തിനെതിരെ നടന്നത്. അത്തരം വിദ്വേഷം പ്രചരണങ്ങള്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ ചിലരെങ്കിലും തുടരുന്നുണ്ട്.

പ്രളയത്തില്‍ മുങ്ങിപ്പോയ മണ്ണാര്‍ക്കാട് ക്ഷേത്രപരിഹസം എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നടപടിയെ അപഹസിച്ചുകൊണ്ട് ഫൗലാസ് എടവനയെന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ് ഒടുവില്‍ രംഗത്തെത്തിയത്.

വെള്ളം കയറിയ മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടം അയ്യപ്പക്ഷേത്രം SKSSF വിഖായ ടീം വൃത്തിയാക്കുന്നു എന്ന് പറഞ്ഞ് ഷമീര്‍ഫൈസി എന്നയാള്‍ ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ വിദ്വേഷ പ്രചരണം. ആ പ്രതിഷ്ഠയും നക്കി തുടച്ചുകൊടുത്തോളൂ എന്നായിരുന്നു ഇയാളുടെ കമന്റ്.


ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മോദി വിസമ്മതിക്കുന്നതിന്റെ കാരണം ഇതാണ്; പ്രധാനമന്ത്രിയെ ട്രോളി സഞ്ജീവ് ഭട്ട്


ഇതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദമെന്നും ഇത് എല്ലാവരും മാതൃകയാക്കട്ടെയെന്നും ഇങ്ങനെയാണ് കേരളീയര്‍ എന്നും പറഞ്ഞ് നിറഞ്ഞ പിന്തുണ പോസ്റ്റിന് ലഭിക്കുന്നതിനിടെയായിരുന്നു ഇയാളുടെ കമന്റ്.

“നക്കി തുടച്ച് വൃത്തിയാക്കി ശീലമുള്ള അവര്‍ക്ക് വെള്ളം ഇറങ്ങിയാല്‍ അത്തരം ജോലി ഒരുപാട് ചെയ്യാനുണ്ട്…..! യൂ ആര്‍ വെല്‍ക്കം ചണ്ഡീസ്…”എന്ന മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്.

എന്ത് വൃത്തികെട്ട മനസാണ് നിങ്ങള്‍ക്കെന്നും അവിടെയുള്ള ഓരോ ഏരിയയും വൃത്തിയാക്കുന്ന കൂട്ടത്തില്‍ ക്ഷേത്രവും വൃത്തിയാക്കുന്നതാവുമെന്നും ഓരോരുത്തരും തങ്ങള്‍ക്ക് കഴിയുന്നത് ചെയ്യട്ടെയെന്നും പറയുമ്പോള്‍ “തീട്ടത്തില്‍ നല്ലതില്ല എന്നറിയില്ലേ” എന്നായിരുന്നു ഇയാളുടെ പ്രതികരണം.

എന്തൊരു ദുരന്തമാണ് നിങ്ങളെന്നും മഴവെള്ളത്തിലും ഉരുള്‍പൊട്ടലിലും സകലതും നശിച്ചു ഒരു ജനത സഹായത്തിനായി കേഴുമ്പോള്‍ ദുരിതമനുഭവിക്കുമ്പോള്‍ ജീവന്‍ പണയം വെച്ച് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആളുകളെ ആക്രമിച്ചു നീയൊക്കെ നടത്തുന്ന നിന്റെ മറ്റേടത്തെ പാര്‍ട്ടി ഗ്രാമ ഇടപാടുകള്‍ ഒക്കെ നിന്റെ പാര്‍ട്ടി ഓഫിസില്‍ കൊണ്ടോയി പുഴുങ്ങി തിന്നോണം എന്നുപറഞ്ഞാണ് ഇയാള്‍ക്കെതിരെ ചിലര്‍ പ്രതികരിക്കുന്നത്.

സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ കേരളത്തിനെതിരെ വിദ്വേഷകരമായ പോസ്റ്റുകളിടുന്നത് ഇപ്പോഴും തുടരുകയാണ്.

ബീഫ് തിന്നുന്നവര്‍ക്ക് ഒറ്റ പൈസ കൊടുക്കരുതെന്നും അവര്‍ വെള്ളത്തില്‍ മുങ്ങി ചാവട്ടെ എന്നും ഒരു വിഭാഗം പറയുമ്പോള്‍, മറ്റൊരു കൂട്ടര്‍ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശനം കൊണ്ടുണ്ടായ ദുരിതമാണ് കേരളത്തിലേത് എന്നാണ് വാദം.

ഐക്യരാഷ്ട്ര സഭയും, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കേരളത്തിന് സഹായഹസ്തവുമായി എത്തിയപ്പോള്‍ അതിനെ നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ വരെ സ്വീകരിച്ചത്.

എന്നാല്‍ 20000 കോടി രൂപയുടെ നഷ്ടം സംഭവിച്ച കേരളത്തിന് യു.എ.ഇ നല്‍കിയ തുക പോലും സഹായധനമായി നല്‍കാന്‍ അവര്‍ തയ്യാറായിട്ടുമില്ല. കേന്ദ്രസര്‍ക്കാറിന്റെ ഈ നയങ്ങളെയെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി സംഘപരിവാര്‍ അനുകൂലികള്‍ വരെയുണ്ട് എന്നതാണ് വിരോധാഭാസം.

ഒരുവശത്ത് ഇത്തരം വിദ്വേഷകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ കേരളത്തില്‍ സഹായം എത്തിക്കുന്നത് സേവഭാരതി മാത്രമാണെന്ന വിധത്തിലുള്ള പോസ്റ്റുകളും കാര്‍ട്ടൂണുകളും സൃഷ്ടിച്ചു. മന്ത്രി വി.എസ്. സുനില്‍ കുമാറിനെ വരെ സേവഭാരതി പ്രവര്‍ത്തകനാക്കി ട്വീറ്റുകളുണ്ടാക്കി മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്തെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കി നിന്നുകൊടുത്ത തിരൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ജയ്സലിനെ ആര്‍.എസ്.എസ് വളണ്ടിയറാക്കിയായിരുന്നു സംഘപരിവാറിന്റെ മറ്റൊരു പ്രചരണം.

കേരളത്തിലെ ദുരന്തബാധിതരെ രക്ഷിക്കുന്ന ആര്‍.എസ്.എസ് സ്വയംസേവകന്‍ എന്ന് പറഞ്ഞുകൊണ്ടാണ് നോര്‍ത്ത് ഇന്ത്യന്‍ സംഘികള്‍ ഫോട്ടോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more