|

പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സുബൈര്‍ പള്ളിയില്‍ ഇറങ്ങി വീട്ടിലേക്കുള്ള യാത്ര മധ്യേയായിരുന്നു കൊലപാതകം നടന്നത്. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈര്‍ എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകനാണ്.  കെലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്നാണ് ആരോപണം. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു

CONTENT HIGHLIGHTS: SDPI activist hacked to death in Elappally, Palakkad

Video Stories