ഇസ്താംബൂള്‍: തുര്‍ക്കി സൈന്യവും വടക്കന്‍ സിറിയയിലെ കുര്‍ദ് സൈന്യവും തമ്മിലുള്ള പത്തു ദിവസം നീണ്ട ആക്രമണങ്ങള്‍ക്കൊടുവില്‍ തുര്‍ക്കി സൈന്യവുമായി സമവായത്തിലെത്തി കുര്‍ദുകളുടെ എസ്.ഡി.എഫ്. എര്‍ദൊഗാന്റെ ആവശ്യമായ വടക്കന്‍സിറിയയിലെ സമാധാനമേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകാം എസ്.ഡി.എഫ് സമ്മതിച്ചു.ഇതോടെ മേഖലയില്‍ നിന്നും നിരവധി കുര്‍ദു വംശജര്‍ പാലായനം ചെയ്തു തുടങ്ങി.
യു.എസ് വൈസ് പ്രസിഡന്റിന്റെ മധ്യസ്ഥതതയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ 120 മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധിക്കുള്ളല്‍ മേഖലയില്‍ നിന്നും ഒഴിഞ്ഞു പോകണം എന്നായിരുന്നു തുര്‍ക്കിയുടെ ആവശ്യം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസിന്റ മധ്യസ്ഥത ചര്‍ച്ചയ്ക്ക് വഴങ്ങിയ കുര്‍ദ് സേന എസ്.ഡി.എഫ് എന്നാല്‍ മേഖലയിലെ രസ് അല്‍ ഐനില്‍ നും തെല്‍ അബയാദിനും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്തെ 120 കിലോമീറ്റര്‍ ദൂര പരധി മാത്രം വിട്ടു നല്‍കാമെന്നാണ് സമ്മതിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കുര്‍ദ് വംശജരക്കേളും അറബ് ഭൂരിപക്ഷമുള്ളതിനാലാണ് എസ്.ഡി.എഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്.
വടക്കന്‍ സിറിയയിലെ 320 കിലോമീറ്റര്‍ ദൂര പരിധിയില്‍ സുരക്ഷിതമേഖല സ്ഥാപിക്കാനായിരുന്നു എര്‍ദൊഗാന്റെ നീക്കം.തുര്‍ക്കിയില്‍ കഴിയുന്ന 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ ഇവിടേക്ക് പുനരധിവസിപ്പിക്കാനാണ് എര്‍ദൊഗാന്‍ ഉദ്ദേശിക്കുന്നത്.
ഞാറാഴ്ച മുതല്‍ രസ് അല്‍ ഐനില്‍ നിന്നും സേന ഒഴിവായെന്നും മേഖലയില്‍ ഇപ്പോള്‍ ഒരു എസ്.ഡി.എഫ് സേനാംഗവും ഇല്ലെന്നുമാണ് എസ്.ഡി.എഫ് പ്രതിനിധിയായ കിനോ ഗബ്രിയേല്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ എസ്.ഡി.എഫ് ഇവിടെ നിന്നും പോയിട്ടില്ലെന്നും മേഖലയുടെ മുപ്പത് ശതമാനവും ഇവരുടെ കൈയ്യിലാണെന്നുമാണ് തുര്‍ക്കി-സിറിയന്‍ വിമത സൈന്യം പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
120 മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ മേഖലയില്‍ നിന്നും ഒഴിഞ്ഞു പോകണമെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്റെ ആവശ്യം. അല്ലാത്ത പക്ഷം സേനയെ തകര്‍ത്തു കളയുമെന്നും എര്‍ദൊഗാന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
തുര്‍ക്കിയുടെ ആക്രമണം തുടങ്ങിയതു മൂന്നു ലക്ഷത്തോളം പേരാണ് മേഖലയില്‍ നിന്നും പാലായനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി കണക്കുകള്‍ പറയുന്നു. 76 പേര്‍ മരണപ്പെടുകയുണ്ടായി.
ഇതിനിടെ വൈര്യം മറന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേന എസ്. ഡി.എഫിന് പിന്തുണ അറിയിച്ചിരുന്നു. ആഭ്യന്തര യുദ്ധ കാലത്ത് കുര്‍ദ സേനയും ബാഷറിന്റെ സൈന്യവും തമ്മില്‍ പരസ്പരം ആക്രമണം നടത്തിയിരുന്നു.