'തള്ളിനൊക്കെ ഒരു പരിധിയില്ലേ'; ലോകം കണ്ണുതള്ളി നിന്ന കുക്കിന്റെ 'സൂപ്പര്‍മാന്‍ ക്യാച്ച്' വെറും തിരക്കഥ; തെളിവുകള്‍ ഇതാ
DSport
'തള്ളിനൊക്കെ ഒരു പരിധിയില്ലേ'; ലോകം കണ്ണുതള്ളി നിന്ന കുക്കിന്റെ 'സൂപ്പര്‍മാന്‍ ക്യാച്ച്' വെറും തിരക്കഥ; തെളിവുകള്‍ ഇതാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th June 2017, 8:26 pm

ലണ്ടന്‍: ഇംഗ്ലീഷ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും അലിസ്റ്റര്‍ കുക്ക് ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇംഗ്ലീഷ് കൗംണ്ടിയില്‍ എസക്‌സിനു വേണ്ടി മിഡില്‍സെക്‌സിനെതിരെ റെക്കോര്‍ഡ് പ്രകടനം നടത്തിയായിരുന്നു കുക്ക് ഈ വാരം വാര്‍ത്തയില്‍ നിറഞ്ഞത്.

നിക്ക് ബ്രൗണിനൊപ്പം ചേര്‍ന്ന കുക്ക് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നേടിയത് 373 റണ്‍സായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ ്കൂട്ടുകെട്ടായിരുന്നു. 1994 ലെ റെക്കോര്‍ഡാണ് കുക്കും നിക്കും ചേര്‍ന്ന് മറികടന്നത്. തീര്‍ന്നില്ല, കളി കഴിഞ്ഞും കുക്ക് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ഒരു വീഡിയോയുടെ പേരിലായിരുന്നു ഇത്തവണ കുക്ക് താരമായത്.


Also Read: ‘അമ്മയില്‍ അംഗം അല്ലാത്തതില്‍ അഭിമാനിക്കുന്നു, ആ പേര് അവര്‍ മാറ്റണം’; അമ്മക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് ബാരെ 


റിപ്പോര്‍ട്ടറിനോട് സംസാരിച്ചു കൊണ്ടിരിക്കെ പറന്നു വന്ന പന്തിനെ തിരിഞ്ഞു പോലും നോക്കാതെ ഞൊടിയിടയില്‍ കയ്യിലൊതുക്കിയാണ് കുക്ക് ഞെട്ടിച്ചത്. വീഡിയോ പുറത്ത് വിട്ടത് എസക്‌സ് തന്നെയായിരുന്നു. സംഗതി ഉടനെ തന്നെ ആരാധകര്‍ ഏറ്റെടുത്തു. കണ്ടവര്‍ കണ്ടവര്‍ കുക്കിന്റ സൂപ്പര്‍ ഹീറോ ക്യാച്ച് ഹിറ്റാക്കി മാറ്റി.

ഇനി ക്യാച്ച് കണ്ട് കണ്ണു തള്ളിയവരോടും അത്ഭുതപ്പെട്ടവരോടും ഒരു സത്യം പറയട്ടെ, അത് ഒരു തിരക്കഥയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ ആ 30 സെക്കന്റ് വീഡിയോ ഒന്നു കൂടെ കണ്ടാല്‍ അത് മനസിലാകും.

കുക്കും റിപ്പോര്‍ട്ടറും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കെ ക്യാമറ പാന്‍ ചെയ്യുന്നുണ്ട്. ഇതിനിടെയില്‍ പിന്നില്‍ പ്രാക്ടീസ് ചെയ്യുന്ന ബാറ്റ്‌സ്മാനെ കാണിക്കുന്നു. രണ്ടാമതായി, ബാറ്റ് വീശിയശേഷം റിപ്പോര്‍ട്ടര്‍ക്ക് കൊള്ളുന്നതിന് തൊട്ടുമുമ്പായി ബൗള്‍ എന്ന് ബാറ്റ്‌സ്മാന്‍ വിളിച്ചു പറയുന്നു.

ക്യാച്ച് ചെയ്തതിന് ശേഷം, റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നതിന് പകരം കുക്ക് അവിടെ നിന്നും കൂളായി നടന്നു പോകുന്നതാണ് കാണിക്കുന്നത്. അവസാനമായി, സംഭവത്തിന് ശേഷമുള്ള റിപ്പോര്‍ട്ടറുടെ ഭാവമാണ് ശ്രദ്ധിക്കേണ്ടത്. ഒരു വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലോ അത്ഭുതമോ അയാളുടെ മുഖത്തില്ല.


Don”t Miss: ചെറിയ പിഴവ് മതി വലിയ സ്വപ്നങ്ങള്‍ തകരാന്‍; ചെറിയ പിഴവ് മൂലം ഇന്ത്യന്‍ താരം പവന്‍ നേഗിക്ക് നഷ്ടമാക്കിയത് വലിയ സ്വപ്നം


പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് കീഡയാണ് ക്യാച്ചിനു പിന്നിലെ തിരക്കഥ പുറത്തുവിട്ടത്. എന്തിരുന്നാലും താരത്തിന്റെ റിഫ്‌ളക്‌സ് ആക്ഷനെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ബേസബാള്‍ മത്സരത്തിനിടെയും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു. ആ വീഡിയോയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് എസക്‌സ് ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയതെന്നും ലക്ഷ്യം പ്രമോഷന്‍ മാത്രമാണെന്നും സ്‌പോര്‍ട്‌സ് കീഡ പറയുന്നു.