| Friday, 28th April 2023, 1:53 pm

'അദ്ദേഹത്തെ കാണാന്‍ ഞാനും പോയില്ല, എനിക്കെന്തോ കരയാന്‍ ഇപ്പോള്‍ ഇഷ്ടമില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏപ്രില്‍ 26നാണ് മലയാളികളുടെ പ്രിയന നടന്‍ മാമുക്കോയ അന്തരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനെ അവസാനമായി കാണാന്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും സിനിമാ പ്രവര്‍ത്തകരും വന്നിരുന്നില്ല. തുടര്‍ന്ന് ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ കൊണ്ടാണ് പലര്‍ക്കും വരാന്‍ കഴിയാഞ്ഞതെന്നും ആളുകള്‍ പറയുന്നുണ്ട്.

അതേസമയം മാമുക്കോയയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് രഘുനാഥ് പലേരി അദ്ദഹത്തിന് ആദരാഞ്ജലി അറിയിച്ച് പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് താഴെ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ബൗദ്ധീക ശരീരം കാണാന്‍ മലയാള സിനിമാ ലോകത്തെ പ്രമുഖരാരും വരാഞ്ഞതെന്ന് ഒരാള്‍ ചോദിച്ചിരുന്നു. അതിന് മറുപടി നല്‍കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ മൃദശരീരം കാണാന്‍ പോയാല്‍ താന്‍ കരയുമെന്നും അടുത്തിടെ നേരില്‍ കണ്ടതിന്റെ ഓര്‍മ തന്റെയുള്ളില്‍ ഉണ്ടെന്നും അതുകൊണ്ടാണ് കാണാന്‍ പോവാതിരുന്നതെന്നും അദ്ദേഹം കമന്റിന് മറുടി നല്‍കി.

‘രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാന്‍ വീണ്ടും കാണുന്നത്. കുറേനേരം കയ്യില്‍ പിടിച്ചുള്ള ആ സംസാരത്തിനിടയില്‍ കയ്യിലേക്കിട്ടുതന്ന സ്‌നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ഞാനും ചെന്നില്ല. ചെന്നാല്‍ ഞാന്‍ കരയും . എനിക്കെന്തോ കരയാന്‍ ഇപ്പോള്‍ തീരെ ഇഷ്ടമില്ല,’ രഘുനാഥ് പാലേരി പറഞ്ഞു.

അദ്ദേഹം തിരക്കഥ എഴുതിയ നിരവധി സിനിമകളില്‍ മാമുക്കോയ വേഷമിട്ടിരുന്നു. ആ ഓര്‍മകള്‍ പങ്കുവെച്ചാണ് അദ്ദേഹം പോസ്റ്റിട്ടത്.

‘മഴവില്‍ക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുള്‍ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. മനസില്‍ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങള്‍ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു. ആ കണ്ണീര്‍തുള്ളികളാവും യാ മത്താ…. യാ സത്താ… യാ… ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക. ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാന്‍ നനയും. അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്‍ശമുണ്ടാകും,’ രഘുനാഥ് പാലേരി കുറിച്ചു.

content highlight: script writer raghunath paleri facebook about mamukkoya

We use cookies to give you the best possible experience. Learn more