മലയാളത്തില്‍ ഏറെ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ. ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാജന്‍ പി ദേവും നരേന്ദ്രപ്രസാദുമായിരുന്നു ടൈറ്റില്‍ റോളുകളില്‍ എത്തിയിരുന്നത്.
എന്നാല്‍ ചിത്രത്തിലെ ചേട്ടന്‍ ബാവയായി ആദ്യം പരിഗണിച്ചിരുന്നത് നടന്‍ തിലകനെ ആയിരുന്നെന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റാഫിപറയുന്നത്. ‘വനിത’യിലെ ‘ഓര്‍മയുണ്ട് ഈ മുഖം’ എന്ന കോളത്തിലാണ് ഈ ഓര്‍മ്മ റാഫി പങ്കുവെച്ചത്.
ചിത്രത്തിലേക്ക് നരേന്ദ്രപ്രസാദ് വന്നതിനെ കുറിച്ച് റാഫിയുടെ വാക്കുകള്‍,
‘എഴുതുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ അനിയന്‍ ബാവ രാജന്‍ പി ദേവും ചേട്ടന്‍ ബാവ തിലകനുമായിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ‘കാട്ടുകുതിര’ എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന കൊച്ചുവാവയുമായി ചേട്ടന്‍ ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനന്‍ സാറിന് ഒരു സംശയം. അദ്ദേഹം പറഞ്ഞു, ‘ചേട്ടന്‍ ബാവ നരേന്ദ്ര പ്രസാദ് സാര്‍ മതി’.
പ്രസാദ് സാര്‍ കൂടുതലും വില്ലന്‍ ബുദ്ധിജീവി റോളുകള്‍ ചെയ്തു കൊണ്ടിരുന്ന കാലമാണ്. ഇതുപോലൊരു കോമഡിക്കുപ്പായം അദ്ദേഹത്തിനു ചേരുമോ എന്നു ഞങ്ങള്‍ക്കൊരാശങ്ക. പക്ഷേ, സംവിധായകന്റെ മനസ്സില്‍ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു, ആ റോള്‍ പ്രസാദ് സാര്‍ ചെയ്താല്‍ നന്നായിരിക്കും. അതിനൊരു പുതുമയുണ്ടാകും’ എന്നും റാഫി പറഞ്ഞു.
1995 ല്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക