ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ മരിച്ചു. സിനിമ ഈയാഴ്ച റിലീസ് ആകാനിരിക്കെയാണ് നിസാമിന്റെ വേര്‍പാട്. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. നിസാം പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
ഷഫീന യാണ് ഭാര്യ .മകൻ റസൂൽ റാവുത്തർ ,ആദിക്കാട്ടുകുളങ്ങര സ്വദേശിയും റിട്ടയേർഡ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനുമായ മീരാ സാഹിബാണ് പിതാവ്’ .ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് നിസാർ റാവുത്തർ ജേഷ്ഠ സഹോദരനാണ്
ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേരില്‍ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോർഡ് ആവശ്യപെട്ടത് വിവാദമായിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിസാമാണ്.
പിന്നീട് റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. നിരവധി ഡോക്യൂമെന്‍ററികള്‍ സംവിധാനം ചെയ്തിട്ടുള്ള നിസാം വര്‍ഷങ്ങളോളം കാസര്‍ഗോഡായിരുന്നു ജോലി ചെയ്തിരുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സൗകര്യാര്‍ത്ഥം ആരോഗ്യ വകുപ്പിലെ ജോലി അവിടേക്ക് മാറ്റി വാങ്ങുകയായിരുന്നു.
ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി. രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു സർക്കാർ ഉൽപ്പന്നം’ മാർച്ച് എട്ടിന് തിയേറ്ററിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നിസാമിന്റെ വേർപാട്.
Content Highlight: Script writer nisam ravuthar dead