മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന നേര് ഒരു സസ്പെന്‍സ് ത്രില്ലറല്ലെന്ന് തിരക്കഥാകൃത്ത് ശാന്തി മായാദേവി. സസ്പെന്‍സോ ത്രില്ലര്‍ മൊമെന്റോ ഇല്ലാത്ത ഒരു ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്റെ വാക്കുകള്‍ വിശ്വസിക്കണം. സസ്പെന്‍സ് ഒന്നുമില്ലെന്ന് ജീത്തു സാര്‍ പറയുമ്പോള്‍ ഈ പുള്ളി എപ്പോഴും ഇങ്ങനെ തന്നെയാണ് പറയുന്നത്, സിനിമ വരുമ്പോള്‍ രണ്ടുമൂന്ന് ട്വിസ്റ്റ് ഉണ്ടാവുമെന്ന് ആളുകള്‍ പറയും. എന്നാല്‍ അതിന്റെ എഴുത്തുകാരി എന്ന നിലയില്‍ ഞാന്‍ പറയാം, ഇത് വളരെ സ്ട്രെയ്റ്റ് ആയി പോവുന്ന ഒരു സസ്പെന്‍സോ ത്രില്ലര്‍ മൊമെന്റോ ഇല്ലാത്ത ഒരു ഇമോണല്‍ ഡ്രാമയാണ്. കോര്‍ട്ട് റൂം ഡ്രാമ എന്നതിലുപരി ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നല്ലൊരു സിനിമ ആയിരിക്കും,’ ശാന്തി മായാദേവി പറഞ്ഞു.
മുമ്പ് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ വക്കീല്‍ വേഷത്തിലൂടെ ശാന്തി ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വനിലും അടുത്തിടെ പുറത്ത് വന്ന വിജയ് ചിത്രം ലിയോയിലും വക്കീല്‍ വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് നേര് പ്രദര്‍ശനത്തിനെത്തുന്നത്. പ്രിയാമണി ചിത്രത്തില്‍ ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദീഖ്, ജഗദീഷ്, അനശ്വര രാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, രമാദേവി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.