സെല്‍റ്റിക്ക്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും ഗാസയിലും തുടരുന്ന ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സ്‌കോട്ട്ലാന്റിയന്‍ ക്ലബ്ബായ സെല്‍റ്റിക്കിന്റെ ആരാധകര്‍. ടീമിന്റെ ഔദ്യോഗിക സ്‌റ്റേഡിയത്തിലെ
ഗാലറിയില്‍ പതാക സ്ഥാപിച്ചതിന്റെ ചിത്രം ആരാധക കൂട്ടായ്മയായ നോര്‍ത്ത് കര്‍വ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
സ്‌കോട്ടിഷ് ലീഗില്‍ അടുത്ത മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ ഫലസ്തീന്‍ പതാകകള്‍ ഉണ്ടാകുമെന്ന് നോര്‍ത്ത് കര്‍വ് സെല്‍റ്റിക് അറിയിച്ചു. സെല്‍റ്റിക് ക്ലബ്ബും ആരാധകരും എക്കാലവും ഫലസ്തീനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് നോര്‍ത്ത് കര്‍വ് ട്വീറ്റില്‍ പറഞ്ഞു.
The North Curve is flying the flag for Palestine at tonight’s Celtic game pic.twitter.com/Rxmv0Jqo7J
— North Curve Celtic (@NCCeltic) May 12, 2021
നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള മത്സരങ്ങളില്‍ ക്ലബ്ബിന്റെ ഫലസ്തീന്‍ പതാകയുമായി ആരാധകര്‍ ഗാലറിയിലെത്തിയിരുന്നു. 2016ല്‍ ചട്ടങ്ങള്‍ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഫലസ്തീന്‍ പതാകയേന്തിയ ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചതിന് സെല്‍റ്റിക്കിന് യുവേഫ 10000 യൂറോ പിഴശിക്ഷ വിധിച്ചിരുന്നു.
Celtic stands with Palestine, now and always. pic.twitter.com/4nSY51wfAP
— North Curve Celtic (@NCCeltic) May 11, 2021
അതേസമയം, ഫലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് രംഗത്തെത്തിയിരുന്നു. ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമം അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടുള്‍പ്പടെയാണ് താരം സഹായം തേടിയത്.